മലപ്പുറം: കോൺഗ്രസ് ബന്ധത്തെ തളളി മുഖ്യമന്ത്രി പിണറായി വിജയൻ. വർഗ്ഗീയതയ്ക്കെതിരായ നീക്കത്തിൽ കോൺഗ്രസ്സിനെ കൂടെകൂട്ടിയാൽ ജനപിന്തുണ കിട്ടില്ലെന്നത് മുൻകാല അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളും ജനാധിപത്യവാദികളും കോൺഗ്രസിനെ കൈവിട്ടു കഴിഞ്ഞു. ഒന്നിന്റെയും വാലായി നിന്ന് ഇടത് ഐക്യം തകർക്കരുതെന്നും സിപിഐ സെമിനാറിൽ പിണറായി പറഞ്ഞു.

ബിജെപിയെ വളർത്തിയത് കോൺഗ്രസ് നയങ്ങളാണ്. വർഗ്ഗീയ ശക്തികളുമായി കോൺഗ്രസ് നേതാക്കൾ വരെ സമരസപ്പെടുന്നു. ഏച്ചുകെട്ടിയ കൂട്ടുകെട്ടുകൾ ജനം തളളിക്കളയുമെന്നും പിണറായി പറഞ്ഞു.

അതിനിടെ, സിപിഐ സംസ്ഥാനസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനമുയർന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതിയായി മാറിയെന്നായിരുന്നു സമ്മേളനത്തിലെ പൊതുചര്‍ച്ചയിൽ ഉയര്‍ന്ന വിമര്‍ശനം. ഘടകക്ഷികളുടെ വകുപ്പുകളില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അനാവശ്യമായി ഇടപെടുകയാണെന്നും ഉദ്യോഗസ്ഥരെ തീരുമാനിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും ചർച്ചയിൽ പങ്കെടുത്തവർ കുറ്റപ്പെടുത്തി.

റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനെതിരെയും ചർച്ചയിൽ രൂക്ഷമായ വിമര്‍ശനമുണ്ടായി. ഇ ചന്ദ്രശേഖരന്‍ നായരെ പോലെ സിപിഐയ്ക്ക് അഭിമാനമായിരുന്ന മുന്‍ മന്ത്രിമാരെ കണ്ടുപഠിക്കണം. പേരില്‍ ചന്ദ്രശേഖരന്‍ ഉണ്ടായിട്ട് കാര്യമില്ല, പ്രവര്‍ത്തനത്തിലും വേണം. റവന്യൂവകുപ്പ് കാര്യക്ഷമമായി കൊണ്ടുപോകാന്‍ മന്ത്രിക്ക് കഴിയുന്നില്ല. ഉദ്യോഗസ്ഥഭരണമാണ് വകുപ്പില്‍ നടക്കുന്നതെന്നും പാര്‍ട്ടി നയങ്ങള്‍ക്ക് അനുസരിച്ചല്ല വകുപ്പില്‍ കാര്യങ്ങള്‍ നടക്കുന്നതെന്നും വിമർശനമുണ്ടായി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ