തിരുവനന്തപുരം: താനൂരിലെ പൊലീസ് അക്രമങ്ങളെ സർക്കാർ ന്യായീകരിക്കുന്നത് പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലീഗ് പ്രവർത്തകരെ പൊലീസ് കളളക്കേസിൽ കുടുക്കുകയാണ്. യുഡിഎഫ്, ലീഗ് പ്രവർത്തകരെ അടിച്ചൊതുക്കുന്ന സമീപനമാണ് പ്രതിപക്ഷത്തിന്റേത്. പൊലീസിനെ നിയന്ത്രിക്കേണ്ട മുഖ്യമന്ത്രി അവരുടെ അതിക്രമങ്ങളെ പ്രോൽസാഹിപ്പിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

ഷംസുദ്ദീൻ എംഎൽഎ സഭയിൽ ഉന്നയിച്ച പ്രശ്നങ്ങളെ മുഖ്യമന്ത്രി നിസാരവൽക്കരിച്ചു. സഭയിൽ ഏതു വിഷയവും ഉന്നയിക്കാനുളള അവകാശം ഷംസുദ്ദീൻ എംഎൽഎയ്ക്കുണ്ട്. മുഖ്യമന്ത്രി ചോദ്യം ചെയ്തത് ഇതിനെയാണ്. പ്രതിപക്ഷ പ്രതിഷേധങ്ങളെ അസഹിഷ്ണുതയോടെയാണ് മുഖ്യമന്ത്രി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

താനൂർ വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എൻ.ഷംസുദ്ദീൻ എംഎൽഎ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരുന്നു. പൊലീസും സിപിഎമ്മും ചേർന്ന് ലീഗിനെയും യുഡിഎഫിനെയും ഇല്ലാതാക്കാനുളള ശ്രമമാണ് താനൂരിൽ നടക്കുന്നതെന്നും സ്ത്രീകളെ തിരഞ്ഞു പിടിച്ച് അക്രമിക്കുന്നുവെന്നും ഷംസുദ്ദീൻ ആരോപിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.