scorecardresearch
Latest News

മുഖ്യമന്ത്രി പിണറായി പങ്കെടുക്കില്ല; ജേക്കബ് തോമസ് പുസ്തകപ്രകാശന ചടങ്ങ് ഉപേക്ഷിച്ചു

മുഖ്യമന്ത്രി പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് കെ.സി.ജോസഫ് കത്തു നൽകിയിരുന്നു

മുഖ്യമന്ത്രി പിണറായി പങ്കെടുക്കില്ല; ജേക്കബ് തോമസ് പുസ്തകപ്രകാശന ചടങ്ങ് ഉപേക്ഷിച്ചു

തിരുവനന്തപുരം: ജേക്കബ് തോമസിന്റെ പുസ്തക പ്രകാശന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല. മുഖ്യമന്ത്രി പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് കെ.സി.ജോസഫ് കത്തു നൽകിയിരുന്നു. സർവീസിലിരിക്കെ ജേക്കബ് തോമസ് പുസ്തകമെഴുതിയത് സർക്കാരിന്റെ അനുമതിയില്ലാതെയാണെന്നും അതിനാൽ ചടങ്ങിൽ പങ്കെടുക്കരുതെന്നുമായിരുന്നു കത്തിലെ ആവശ്യം. ഇതേത്തുടർന്നാണ് മുഖ്യമന്ത്രി തീരുമാനം മാറ്റിയത്.

Read More: സർവീസ് മതിയാക്കാൻ ആദ്യം ആലോചിച്ചതിന് പിന്നിൽ- ജേക്കബ് തോമസ് വെളിപ്പെടുത്തുന്നു, പ്രകാശനം ചെയ്യാനിരുന്ന പുസ്തകത്തിന്റെ ഒരധ്യായം ഇവിടെ വായിക്കാം

ജേക്കബ് തോമസിന്റെ ആത്മകഥയായ ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പുസ്തക പ്രകാശനത്തിന് നിശ്ചയിച്ചിരുന്നത് മുഖ്യമന്ത്രിയെയായിരുന്നു. മുഖ്യമന്ത്രി പങ്കെടുക്കാത്തതിനെത്തുടർന്ന് ചടങ്ങ് ഉപേക്ഷിച്ചതായി ജേക്കബ് തോമസ് അറിയിച്ചു. തിരുവനന്തപുരം പ്രസ് ക്ലബിൽ വൈകിട്ട് അഞ്ചിനായിരുന്നു ചടങ്ങ്.

തന്റെ സർവീസ് കാലഘട്ടത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകം പ്രകാശനത്തിനു മുൻപേ ഏറെ ചർച്ചയായിരുന്നു. മദനിയുടെ അറസ്റ്റുമുതൽ ബാര്‍കോഴയും പാറ്റൂരും അടക്കമുള്ള വിവാദങ്ങളും സ്രാവുകൾക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ഉമ്മൻചാണ്ടിയുൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കൾക്ക് എതിരെ ജേക്കസബ് തോമസ് പുസ്തകത്തിൽ ആരോപണം ഉന്നയിച്ചിട്ടുണ്ട്. വിവാദമായേക്കാവുന്ന പല വെളിപ്പെടുത്തലുകളും പുസ്തകത്തിലുണ്ടെന്നും സൂചനയുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Pinarayi vijayan did not attend jacob thomas cancel book release programme