scorecardresearch

കേന്ദ്രമന്ത്രി വർഗീയ വിഷം ചീറ്റിയത് എന്തടിസ്ഥാനത്തിൽ; രാജീവ് ചന്ദ്രശേഖറിനെ വിമർശിച്ച് മുഖ്യമന്ത്രി

സംഭവത്തില്‍ മാധ്യമങ്ങള്‍ സ്വീകരിച്ച നല്ല നിലപാട് മാതൃകാപരമാണ്.

സംഭവത്തില്‍ മാധ്യമങ്ങള്‍ സ്വീകരിച്ച നല്ല നിലപാട് മാതൃകാപരമാണ്.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Pinarayi Vijayan | CPM| Kerala | പിണറായി വിജയൻ

പിണറായി വിജയൻ. ഫൊട്ടോ: ഫെയ്സ്ബുക്ക്

കൊച്ചി: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കളമശ്ശേരി സ്ഫോടനക്കേസിൽ എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കേന്ദ്രമന്ത്രി വർഗീയ വിഷം ചീറ്റിയതെന്നും മുഖ്യമന്ത്രി ചോദിച്ചു. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി അന്വേഷണ ഏജൻസികളോട് ആദരവ് കാണിക്കണം. കേരളം എല്ലാ വർഗീയവാദികളേയും എതിർക്കുന്ന നിലപാടാണ് എല്ലാക്കാലത്തും എടുത്തിട്ടുള്ളതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

Advertisment

കളമശ്ശേരിയിലേത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും പ്രത്യേക പൊലിസ് സംഘം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണത്തിനായി എഡിജിപിയുടെ (ക്രമസമാധാനം) നേതൃത്വത്തില്‍ 20 പേരടങ്ങിയ അന്വേഷണ സംഘത്തെ രൂപീകരിച്ചു. കൊച്ചി ഡിസിപിയായിരിക്കും അന്വേഷണ ഉദ്യോഗസ്ഥന്‍. കുറ്റവാളി ആരായാലും രക്ഷപ്പെടില്ലെന്ന് ഉറപ്പുവരുത്തുന്ന നടപടികളാണ് സ്വീകരിച്ചുവരുന്നത്. നിലവില്‍ 41 പേരാണ് ചികിത്സയിലുള്ളത്. നാല് പേരെ ഡിസ്ചാര്‍ജ് ചെയ്തു. രണ്ടുപേര്‍ മരിച്ചു. അഞ്ച് പേരുടെ നില ഗുരുതരമായി തുടരുകയാണ്. 17 പേരാണ് ഐസിയുവിലുള്ളത്.

സംഭവത്തില്‍ മാധ്യമങ്ങള്‍ സ്വീകരിച്ച നല്ല നിലപാട് മാതൃകാപരമാണ്. കേരളത്തിന്‍റെ തനിമ നഷ്ടപെടാതിരിക്കാനുള്ള ജാഗ്രത കാണിക്കണമെന്ന് ചാനല്‍ പറഞ്ഞു. ചാനലിന്‍റെ പേരില്‍ വന്ന വ്യാജ വാര്‍ത്ത എടുത്ത് കാണിച്ചുകൊണ്ട് ജാഗ്രതയോടെ ഇടപെട്ടുവെന്നും ആരോഗ്യകരമായ ഇടപെടലിന് നന്ദി അറിയിക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

കുറ്റവാളികള്‍ ആരായാലും രക്ഷപ്പെടില്ല. നാളെ രാവിലെ പത്തിന് സര്‍വകക്ഷി യോഗം ചേരുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. "ഇതിനിടെയും പ്രത്യേക ലക്ഷ്യം വെച്ചുള്ള പ്രചാരണം ഉണ്ടായി. ആക്രമണത്തിന് പ്രത്യേക മാനം നല്‍കാന്‍ ശ്രമം ഉണ്ടായി. ഇത് എന്ത് വിവരത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. കേന്ദ്ര മന്ത്രിമാര്‍ വരെ മോശം പ്രസ്താവന നടത്തി. വര്‍ഗീയ നീക്കം നടത്തി.

Advertisment

നിലവില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ഏറ്റെടുത്തിട്ടില്ല. പൊലിസ് തന്നെ അന്വേഷണം തുടരുകയാണ്. തെറ്റായ പ്രചാരണം നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാകും. സര്‍ക്കാരിന് ചെയ്യാനാകുന്ന നടപടികള്‍ സ്വീകരിക്കും. സോഷ്യല്‍ മീഡിയ വഴിയുള്ള തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. എംവി ഗോവിന്ദന്‍ പറഞ്ഞത് എന്തെന്ന് പിന്നീട് നോക്കാം," മുഖ്യമന്ത്രി പറഞ്ഞു.

കളമശ്ശേരി സ്ഫോടനം: പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കി

കളമശ്ശേരിയില്‍ ഞായറാഴ്ച ഉണ്ടായ സ്ഫോടനം അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കി സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഉത്തരവായി. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാര്‍ ആണ് സംഘത്തലവന്‍.

21 അംഗ പ്രത്യേക അന്വേഷണസംഘത്തില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എ.അക്ബര്‍, ഭീകരവിരുദ്ധ സ്ക്വാഡ് ഡിഐജി പുട്ട വിമലാദിത്യ, കൊച്ചി സിറ്റി പൊലിസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ് ശശിധരന്‍, തൃക്കാക്കര അസിസ്റ്റന്‍റ് കമ്മിഷണര്‍ പി വി ബേബി, എറണാകുളം ടൗണ്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ രാജ് കുമാര്‍ പി, കളമശ്ശേരി പൊലിസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ ദാസ്, കണ്ണമാലി പൊലിസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ രാജേഷ്, കുറുപ്പുംപടി പൊലിസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഫിറോസ്, ഭീകരവിരുദ്ധ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ ബിജുജോണ്‍ ലൂക്കോസ് എന്നിവരും മറ്റ് 11 പൊലിസ് ഉദ്യോഗസ്ഥരും അംഗങ്ങളാണ്. കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണർ എസ് ശശിധരനാണ് അന്വേഷണ ഉദ്യോഗസ്ഥൻ.

Blast Rajeev Chandrasekhar Kalamasery Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: