/indian-express-malayalam/media/media_files/uploads/2018/01/pinarayi-akg.jpg)
തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സർക്കാർ നാളെ 1000 ദിവസം പൂർത്തിയാക്കും. 1000 പുതിയ വികസന ക്ഷേമ പദ്ധതികളുമായാണ് സര്‍ക്കാര്‍ ആഘോഷങ്ങള്‍ക്കൊരുങ്ങുന്നത്. അതേസമയം, കാസർഗോഡ് ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലം സര്‍ക്കാരിനും സിപിഎമ്മിനും ക്ഷീണമാണ്.
ആയിരം ദിവസം പൂര്‍ത്തിയാവുന്നതിന്റെ ആഘോഷത്തിന് നാളെ വൈകിട്ട് 5 മണിക്ക് കോഴിക്കോട് ബീച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുക. സംസ്ഥാനത്തു പൂര്‍ത്തിയായതും പുതുതായി ആരംഭിക്കുന്നതുമായ 1000 പദ്ധതികള്‍ 1000 ദിനങ്ങളുടെ ഭാഗമായി വിവിധ ജില്ലകളില്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സേഫ് കേരള പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും.
ആഘോഷങ്ങളുടെ ഭാഗമായി ജില്ലകളില്‍ ഏഴു ദിവസം നീളുന്ന പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കും. ഇതിനോടൊപ്പം കലാപരിപാടികളും വികസന സെമിനാറുകളുമുണ്ടാകും. 27-ാം തീയതി തിരുവനന്തപുരത്താണ് സമാപന സമ്മേളനം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us