scorecardresearch
Latest News

പാർട്ടി ഓഫിസുകൾ റെയ്ഡിന് വിധേയമാക്കാറില്ല; ചൈത്ര തെരേസ ജോണിനെ തള്ളി മുഖ്യമന്ത്രി

സിപിഎം ഓഫിസിൽ ഡിസിപി നടത്തിയ റെയ്ഡ് നിയമപരമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞത്

പാർട്ടി ഓഫിസുകൾ റെയ്ഡിന് വിധേയമാക്കാറില്ല; ചൈത്ര തെരേസ ജോണിനെ തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികളുടെ ഓഫിസുകൾ റെയ്ഡിന് വിധേയമാക്കാറില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുപ്രവർത്തനത്തെ അംഗീകരിക്കുകയാണ് വേണ്ടത്. രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരെ ഇകഴ്‌ത്തി കാട്ടാൻ ശ്രമം നടക്കുന്നു. റെയ്ഡ് അത്തരം ശ്രമങ്ങളുടെ ഭാഗമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് റെയ്ഡ് ചെയ്ത ചൈത്ര തെരേസ ജോണിനെ തള്ളിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

അതേസമയം, സിപിഎം ഓഫിസിൽ ഡിസിപി നടത്തിയ റെയ്ഡ് നിയമപരമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞത്. ചൈത്രയ്ക്കെതിരെ നടപടിയെടുക്കുന്നത് സേനയുടെ ആത്മവീര്യം തകർക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. അതിനിടെ, സിപിഎമ്മിന്റെ പരാതിയിൽ ചൈത്രയ്ക്കെതിരെ എഡിജിപി നടത്തിയ അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. ചൈത്രയ്ക്കെതിരെ നടപടി ഉണ്ടായേക്കില്ലെന്നാണ് സൂചന.

ജനുവരി 23ന് രാത്രി അൻപതോളം ഡിവൈഎഫ്ഐ പ്രവർത്തകർ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞ സംഭവത്തിലാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് ചൈത്ര തെരേസ ജോൺ റെയ്‌ഡ് നടത്തിയത്. പ്രധാന പ്രതികൾ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ ഒളിവിൽ കഴിയുന്നതായി സിറ്റി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് ചൈത്രയുടെ നേതൃത്വത്തിൽ പൊലീസ് സംഘം പാർട്ടി ഓഫിസിൽ എത്തിയത്. എന്നാൽ പ്രതികളാരെയും ഓഫിസിൽനിന്നും പിടികൂടാൻ കഴിഞ്ഞില്ല.

ഇതിനുപിന്നാലെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ചൈത്രയ്ക്കെതിരെ ഡിജിപിക്ക് പരാതി നൽകി. ചട്ടവിരുദ്ധമായാണ് റെയ്ഡ് നടത്തിയതെന്നായിരുന്നു ആനാവൂർ നാഗപ്പന്റെ ആരോപണം. ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ ദക്ഷിണ മേഖലാ ഐജി മനോജ് എബ്രഹാമിനായിരുന്നു അന്വേഷണ ചുമതല.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Pinarayi vijayan comments about chaitra teresa john cpm office raid