തി​രു​വ​ന​ന്ത​പു​രം: ച​ർ​ച്ച് ആ​ക്ട് ന​ട​പ്പി​ലാ​ക്കാ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ച്ചി​ട്ടേ ഇ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ത്ത​രം പ്ര​ചര​ണ​ങ്ങ​ൾ ക്രൈ​സ്ത​വ വി​ഭാ​ഗ​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നാണെ​ന്നും മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. വി​ഷ​യം എ​ൽ​ഡി​എ​ഫ് ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രൈസ്തവ സഭകളുടെ സ്വത്തുകള്‍ കൈകാര്യം ചെയ്യുന്നതിലെ സുതാര്യത ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവരുന്ന ബില്ലിന്റെ കരട് കഴിഞ്ഞ ദിവസം പുറത്ത് വന്നതോടെയാണ് ക്രൈസ്തവ സഭകള്‍ ഇതിനെതിരെ രംഗത്ത് വന്നത്. ചങ്ങനാശേരി അതിരൂപത ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ ക്രൈസ്തവ സഭകളിലെ മേലധ്യക്ഷന്‍മാര്‍ അടക്കമുള്ളവര്‍ പങ്കെടുത്തു. ബില്ലില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും ബില്ല് സ്വീകാര്യമല്ലെന്നും സഭ നേതൃത്വം അറിയിച്ചു.

നിക്ഷിപ്ത താല്‍പര്യങ്ങളുടെ പേരില്‍ കൊണ്ടുവരുന്ന ബില്ലില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ക്രൈസ്തവ സഭകള്‍ അറിയിച്ചു. ബില്ലിലുള്ള എതിര്‍പ്പ് സര്‍ക്കാരിനെയും കമ്മീഷനെയും രേഖാമൂലം അറിയിക്കാനും തീരുമാനമായി. അതേസമയം രാഷ്ട്രീയ പാര്‍ട്ടികള്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും ക്രൈസ്തവ സഭകള്‍ ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.