തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ സിപിഐ മന്ത്രിമാരുടെ പട്ടികയായി. ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നാല് പേരും പുതുമുഖങ്ങളാണ്. കെ രാജന്‍ (ഒല്ലൂര്‍), പി പ്രസാദ് (ചേര്‍ത്തല), അഡ്വ ജി ആര്‍ അനില്‍ (നെടുമങ്ങാട്) എന്നിവര്‍ മന്ത്രിയാകും. സിപിഐയുടെ വനിതാ സാന്നിധ്യമായി ജെ ചിഞ്ചുറാണിയും മന്തിസഭയിലെത്തും.
ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ മന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരന്‍ സിപിഐയുടെ നിയമസഭാ കക്ഷിനേതാവാകും.
Also Read: കേരളം ഭരണത്തുടർച്ചയുടെ ചരിത്രവഴികൾ
ഇന്ന് വൈകിട്ട് അഞ്ചിന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് പുതിയ നിയമസഭാ കക്ഷി നേതാവായി പിണറായി വിജയനെ തിരഞ്ഞെടുക്കും. തുടര്‍ന്ന് അദ്ദേഹം ഗവര്‍ണറെ കണ്ട് സത്യപ്രതിജ്ഞയ്ക്കുള്ള നടപടിക്ക് അഭ്യര്‍ഥിക്കും. മേയ് 20ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന ചടങ്ങിൽ 500 പേർ പങ്കെടുക്കും.