scorecardresearch

ബസ് യാത്രാക്കൂലി വര്‍ദ്ധനവ് ജനദ്രോഹം: രമേശ് ചെന്നിത്തല

ഇന്ധനവില വര്‍ദ്ധനവിലൂടെ സര്‍ക്കാരിന് കിട്ടുന്ന അധിക നികുതി ലാഭം വേണ്ടെന്ന് വച്ചിരുന്നെങ്കില്‍ യാത്രാക്കൂലി ഇപ്പോള്‍ വര്‍ദ്ധിപ്പിക്കേണ്ടി വരില്ലായിരുന്നുവെന്നും ചെന്നിത്തല

ഇന്ധനവില വര്‍ദ്ധനവിലൂടെ സര്‍ക്കാരിന് കിട്ടുന്ന അധിക നികുതി ലാഭം വേണ്ടെന്ന് വച്ചിരുന്നെങ്കില്‍ യാത്രാക്കൂലി ഇപ്പോള്‍ വര്‍ദ്ധിപ്പിക്കേണ്ടി വരില്ലായിരുന്നുവെന്നും ചെന്നിത്തല

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ramesh chennithala, രമേശ് ചെന്നിത്തല, kifbi,കിഫ്ബി, snc lavlin,എസ്എന്‍സി ലാവ്ലിന്‍, masala bonds,മസാല ബോണ്ട്, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: ബജറ്റില്‍ 970 കോടി രൂപയുടെ അധികഭാരം ജനങ്ങളുടെ ചുമലില്‍ കെട്ടി വച്ച സര്‍ക്കാര്‍ ബസ് യാത്രാക്കൂലി വര്‍ദ്ധനവിലൂടെ ജനങ്ങളെ വീണ്ടും ദ്രോഹിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Advertisment

ഇന്ധനവില വര്‍ദ്ധനവിലൂടെ സര്‍ക്കാരിന് കിട്ടുന്ന അധിക നികുതി ലാഭം വേണ്ടെന്ന് വച്ചിരുന്നെങ്കില്‍ യാത്രാക്കൂലി ഇപ്പോള്‍ വര്‍ദ്ധിപ്പിക്കേണ്ടി വരില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ തന്നെ ഡീസല്‍ വില വര്‍ദ്ധിപ്പിക്കുകയും എന്നിട്ട് വില വര്‍ദ്ധിച്ചു എന്ന കാരണം പറഞ്ഞു യാത്രാക്കൂലി കൂട്ടുകയുമാണ് ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ ചെയ്ത കുറ്റത്തിന് സാധാരണ ജനങ്ങള്‍ പിഴ മൂളേണ്ടി വന്നിരിക്കുന്നു. വിലക്കയറ്റം കൊണ്ടു പൊറുതി മുട്ടിയ ജനങ്ങള്‍ക്ക് യാത്രാക്കൂലി വര്‍ദ്ധനവ് കനത്ത പ്രഹരമാണ് നല്‍കുക.

വിദ്യാര്‍ത്ഥികളുടെ യാത്രാക്കൂലിയും സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. സാധാരണ യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കുമ്പോഴൊക്കെ വിദ്യാര്‍ത്ഥികളെ ഒഴിവാക്കുകയാണ് ചെയ്യുന്നത്. അതിനുള്ള സന്മനസ് പോലും സര്‍ക്കാര്‍ കാണിച്ചിട്ടില്ല. ജനദ്രോഹം മാത്രം മുഖമുദ്രയാക്കിയ സര്‍ക്കാര്‍ ഈ നടപടിയില്‍ നിന്ന് പിന്തിരിയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Bus Pinarayi Vijayan Ramesh Chennithala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: