തി​രു​വ​ന​ന്ത​പു​രം: മൂ​ന്നാ​റി​ലെ കൈയേറ്റം ഒഴിപ്പിക്കല്‍ സംബന്ധിച്ച് വിളിച്ച സര്‍വകക്ഷിയോഗം അവസാനിച്ചു. മൂന്നാറിലെ എ​ല്ലാ​ത്ത​രം കൈ​യേ​റ്റ​ങ്ങ​ളും ഒ​ഴി​പ്പി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ യോഗത്തിന് ശേഷം വ്യക്തമാക്കി. മൂ​ന്നാ​റി​ലെ പ​രി​സ്ഥി​തി സം​ര​ക്ഷി​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നും വ​ൻ​കി​ട കൈ​യേ​റ്റ​ക്കാ​ർ​ക്ക് എ​തി​രേ​യാ​കും ആ​ദ്യം ന​ട​പ​ടി​യു​ണ്ടാ​കു​യെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കൈയേറ്റമൊഴിപ്പിക്കാനുള്ള സർക്കാർ ശ്രമങ്ങൾക്ക് സർവകക്ഷി യോഗത്തിൽ പങ്കെടുത്തവരെല്ലാം പൂർണ പിന്തുണ നൽകിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

1977 ജനുവരി ഒന്നിന് ശേഷം ഇടുക്കി ജില്ലയിൽ കുടിയേറിയവർക്ക് പട്ടയം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 21ന് പട്ടയവിതരണത്തിന്റെ ആദ്യ ഘട്ടം ആരംഭിക്കും. രണ്ടു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഭൂ​ര​ഹി​ത​രാ​യ എ​ല്ലാ​വ​ർ​ക്കും പ​ട്ട​യം ന​ൽ​ക​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. ഇ​നി ഭൂ​മി കൈ​യേ​റാ​ത്ത ത​ര​ത്തി​ൽ ശ​ക്ത​മാ​യ നി​യ​മ​നി​ർ​മാ​ണം നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ