scorecardresearch

പിണറായി വീണ്ടും മത്സരിക്കും, കോൺഗ്രസിന്റേത് മലര്‍പൊടിക്കാരന്‍റെ സ്വപ്നം: എ.കെ ബാലൻ

ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ, പോറ്റിയെ സോണിയ കണ്ടേ എന്ന് എന്താണ് പാടാത്തതെന്ന് സിപിഎം നേതാവ് എ.കെ ബാലൻ ചോദിച്ചു

ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ, പോറ്റിയെ സോണിയ കണ്ടേ എന്ന് എന്താണ് പാടാത്തതെന്ന് സിപിഎം നേതാവ് എ.കെ ബാലൻ ചോദിച്ചു

author-image
WebDesk
New Update
AK Balan

ചിത്രം: ഫേസ്ബുക്ക്

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുമെന്ന് സിപിഎം നേതാവ് എ.കെ ബാലൻ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടു ചെയ്തു. തിരഞ്ഞെടുപ്പിന് പിണറായി ഗവൺമെന്റാണ് നേതൃത്വം നൽകുന്നതെന്ന് പാർട്ടി വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ആരാണെന്നത് ഇപ്പോൾ പറയാനാകില്ലെന്നും എ.കെ ബാലൻ പറഞ്ഞു.

Advertisment

ഈ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് ചിന്നഭിന്നമാകുമെന്നും അബോർട്ട് ചെയ്യാൻ പോകുന്ന കുഞ്ഞിന്‍റെ ജാതകം ഇപ്പോൾത്തന്നെ നിശ്ചയിക്കേണ്ട കാര്യമില്ലല്ലോയെന്നും എ.കെ ബാലൻ പറഞ്ഞു. യുഡിഎഫിന്റെ 100ലധികം സീറ്റെന്ന മോഹം മലര്‍ പൊടിക്കാരന്റെ സ്വപ്നമാണെന്നും എ.കെ ബാലന്‍ പറഞ്ഞു.

Also Read: നെല്ല് സംഭരണത്തിന് കാർഷിക സഹകരണ സംഘങ്ങൾ; ദ്വിതല മാതൃക നടപ്പാക്കാൻ സർക്കാർ

ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ, പോറ്റിയെ സോണിയ കണ്ടേ എന്ന് എന്താണ് പാടാത്തതെന്നും അദ്ദേഹം ചോദിച്ചു. വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള പാർട്ടിയാണ് സിപിഎം എന്നും അദ്ദേഹത്തിന്റെ എല്ലാ അഭിപ്രായത്തോടും യോജിച്ചിട്ടില്ലെന്നും എ.കെ ബാലൻ പറഞ്ഞു.

Also Read: തൊണ്ടി മുതൽ കേസ്; ആന്റണി രാജു അയോഗ്യൻ; വിജ്ഞാപനം ഇറക്കി നിയമസഭാ സെക്രട്ടറിയേറ്റ്

ഒന്നാം പിണറായി സർക്കാർ അത്ഭുതം സൃഷ്ടിച്ചുവെന്നും അതിനെ എന്തു വിലകൊടുത്തും തകർക്കാനാണ് കേന്ദ്രവും കേരളത്തിലെ കോൺഗ്രസും ശ്രമിക്കുന്നതെന്നും ബാലൻ ആരോപിച്ചു. സർക്കാരിന്റെ ഭരണത്തെ സംബന്ധിച്ച് സമഗ്രമായ പരിശോധന നടത്തുമെന്നും തെറ്റുകണ്ടാൽ തുറന്നു പറഞ്ഞ് തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുമെന്നതി യാതൊരു സംശയവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Read More: കുംഭമേള പ്രദേശങ്ങളിൽ അഹിന്ദുക്കളെ നിരോധിക്കണമെന്ന് ആവശ്യം; ചർച്ചയ്ക്കൊരുങ്ങി ഉത്തരാഖണ്ഡ് സർക്കാർ

Pinarayi Vijayan Ak Balan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: