തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഎം ജനപ്രതിനിധികൾക്കെതിരെയുള്ള കേസുകൾ വിചാരണ കൂടാതെ ഒഴിവാക്കി. രാഷ്ട്രീയ സമരങ്ങളെത്തുടർന്നു വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളാണ് ഒഴിവാക്കിയത്. ക്രി​മി​ന​ൽ ന​ട​പ​ടി​ക്ര​മം 257-ാം വ​കു​പ്പ്​ പ്ര​കാ​രം കേ​സ്​ പി​ൻ​വ​ലി​ക്കാ​നു​ള്ള പ്രോ​സി​ക്യൂ​ഷ​​ന്റെ അ​പേ​ക്ഷ പരിഗണിച്ചാണ് എറണാകുളം അഡി.ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നടപടി.

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കെ.കെ.ഷൈലജ എന്നിവർക്കെതിരെയും പി.കെ.ശ്രീമതി എംപി, എംഎൽഎമാരായ എം.സ്വരാജ്, ജെയിംസ് മാത്യു, ടി.വി.രാജേഷ്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഎം നേതാവ് എം.വിജയകുമാർ എന്നിവരെയാണ് വിചാരണ കൂടാതെ കോടതി കുറ്റവിമുക്തരാക്കിയത്.

തിരുവനന്തപുരം മ്യൂസിയം, കന്റോൺമെന്റ്, തളിപ്പറമ്പ് പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളാണ് ഇവ. ജനപ്രതിനിധികൾക്കെതിരായ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് എറണാകുളം അഡി. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.