Latest News

‘എന്താ കുശുമ്പാണോ?’ വനിത കമ്മിഷനെതിരായ പരാമർശത്തിൽ ഷാനിമോളോട് പിണറായി

വാളയാർ വിഷയമടക്കം ചൂണ്ടിക്കാട്ടിയാണ് ഷാനിമോൾ ഉസ്‌മാൻ വനിത കമ്മിഷനെതിരെ വിമർശനമുന്നയിച്ചത്

Sarfaesi Act, സര്‍ഫാസി നിയമം, Pinarayi Vijayan, പിണറായി വിജയന്‍, Kerala Assembly, നിയമസഭ, Farmers, കര്‍ഷകര്‍, ie malayalam Sarfesi Act issue, legal assembly, cm pinarayi vijayan, ramesh chennithala, banks

തിരുവനന്തപുരം: വനിതാ കമ്മിഷനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. സംസ്ഥാന വനിത കമ്മിഷൻ നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. വനിത കമ്മിഷനെതിരെ കോൺഗ്രസ് എംഎൽഎ ഷാനിമോൾ ഉസ്‌മാൻ സംസാരിച്ചപ്പോൾ ഷാനിമോൾക്ക് വനിത കമ്മിഷനോട് കുശുമ്പ് ആണോ എന്നു പിണറായി വിജയൻ ചോദിച്ചു.

വാളയാർ വിഷയമടക്കം ചൂണ്ടിക്കാട്ടിയാണ് ഷാനിമോൾ ഉസ്‌മാൻ വനിത കമ്മിഷനെതിരെ വിമർശനമുന്നയിച്ചത്. എന്നാൽ, എല്ലാ വിഷയങ്ങളിലും വനിത കമ്മിഷൻ കൃത്യമായി ഇടപെടുന്നുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു. പാർട്ടിക്കാർ ഉൾപ്പെടുന്ന കേസുകൾ പൊലീസ് മാറ്റിവയ്‌ക്കുന്നതായി ഷാനിമോൾ സഭയിൽ പറഞ്ഞു.

Read Also: ‘ഞങ്ങൾ സന്തുഷ്ടരാണ്’; വിനീത് ശ്രീനിവാസനും കുടുംബവും

വാളയാർ കേസ് എന്തുകൊണ്ട് സിബിഐക്ക് വിടുന്നില്ലെന്ന് പ്രതിപക്ഷം നിയമസഭയിൽ ചോദിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കേരളത്തിൽ സ്ത്രീകൾക്കെതിരായ അക്രമണങ്ങൾ നാൽപ്പത് ശതമാനം വർധിച്ചെന്ന് പ്രതിപക്ഷം ആരോപിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതായി പ്രതിപക്ഷം രൂക്ഷ വിമർശനമുന്നയിച്ചു. പൊലീസിന്റെ അനാസ്ഥയാണ് ഇതിനു കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു.

Read Also: ആ സീൻ കഴിഞ്ഞപ്പോൾ എല്ലാവരും ചോദിച്ചു എങ്ങനെയാ രാജുവേട്ടന്റെ മുഖത്തുനോക്കി ചീത്ത വിളിച്ചതെന്ന്

അതേസമയം, കേരള പൊലീസിൽ 15 ശതമാനം സ്ത്രീ പ്രാതിനിധ്യം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

Web Title: Pinarayi vijayan against shanimol legislative assembly

Next Story
Kerala Lottery Akshaya AK-432 Result: അക്ഷയ AK-432 ഭാഗ്യക്കുറി, ഒന്നാം സമ്മാനം ഇടുക്കിയിൽ വിറ്റ ടിക്കറ്റിന്Kerala Akshaya Lottery, Kerala Akshaya Lottery result, kerala lottery, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com