തിരുവനന്തപുരം: മൂന്നാർ കൈയേറ്റത്തിനെതിരായ നടപടിയില്‍ ഇടുക്കി ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണകൂടം കൈക്കൊണ്ട നടപടികളിൽ ജാഗ്രതക്കുറവുണ്ടായെന്ന് പിണറായി വിജയൻ വ്യക്തമാക്കി.

“പൊളിക്കലല്ല സര്‍ക്കാര്‍ നയം. ഒഴിപ്പിക്കൽ നടപടികളിൽ കൂടിയാലോചന വേണമായിരുന്നു. സർക്കാർ ഭൂമിയാണെന്ന് ഉറപ്പുണ്ടെങ്കിൽ ബോർഡ് സ്ഥാപിച്ചാൽ മതിയാകുമെന്നും അദ്ദേഹം ജില്ലാ ഭരണകൂടത്തെ അറിയിച്ചതായാണ് വിവരം. “കുരിശ് എന്ത് പിഴച്ചു, വലിയൊരു വിഭാഗം പ്രത്യാശയോടെയാണ് കുരിശിനെ കാണുന്നത്. കുരിശ് പൊളിക്കുന്ന സര്‍ക്കാരെന്ന പ്രതീതിയാണ് ഇതോടെ ഉണ്ടായത്. എല്ലാം പരസ്യമായി പറയാന്‍ കഴിയില്ല, നാളെ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ടു​ക്കി ക​ള​ക്ട​റെ രാ​വി​ലെ വി​ളി​ച്ച് താ​ക്കീ​ത് ചെ​യ്ത​താ​യും പാ​പ്പാ​ത്തി​ച്ചോ​ല​യി​ലെ നി​രോ​ധ​നാ​ജ്ഞ പി​ൻ​വ​ലി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഇന്ന് രാവിലെയാണ് ദേവികുളം താലൂക്കിലെ പാപ്പാത്തി ചോലയിൽ അനധികൃതമായി നിർമ്മിച്ച​​ ഭീമൻ കുരിശടി പൊളിച്ചു നീക്കിയത്. ഇരുമ്പ് കൊണ്ട് നിർമ്മിച്ചിരിക്കുന്ന കുരിശ് കോൺക്രീറ്റിലാണ് ഉറപ്പിച്ചത്. കോൺക്രീറ്റ് കട്ടർ ഉപയോഗിച്ചാണ് കുരിശ് പൊളിച്ച് നീക്കിയത്.

മൂന്നാർ വാസികളല്ല പുറത്ത് നിന്നുള്ളവരാണ് ഈ കുരിശടി നിർമ്മിച്ചത് എന്നാണ് റവന്യു സംഘത്തിന്റെ കണ്ടെത്തൽ. പ്രദേശത്ത് പള്ളി നിർമ്മിക്കാനുള്ള ചില പണികളും ഉണ്ടായിരുന്നു. എന്നാൽ ഇവയൊക്കെ റവന്യു സംഘം പൊളിച്ച് നീക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ