scorecardresearch

പ്രതിപക്ഷ നേതാവിന്റേത് നവോത്ഥാന ചരിത്രത്തിനെതിരായ കുറ്റകൃത്യം: മുഖ്യമന്ത്രി

ആർഎസ്എസിന്റെ നിലപാടുകളും കോൺഗ്രസിന്റെ നിലപാടുകളും നവോത്ഥാന മൂല്യങ്ങളെ തള്ളിക്കളയുന്നിടത്ത് ഒന്നിക്കുകയാണെന്നും മുഖ്യമന്ത്രി

ആർഎസ്എസിന്റെ നിലപാടുകളും കോൺഗ്രസിന്റെ നിലപാടുകളും നവോത്ഥാന മൂല്യങ്ങളെ തള്ളിക്കളയുന്നിടത്ത് ഒന്നിക്കുകയാണെന്നും മുഖ്യമന്ത്രി

author-image
WebDesk
New Update
pinarayi vijayan, ramesh chennithala

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സാമാന്യ മര്യാദകളുടെ സീമ ലംഘിച്ചെന്ന് മുഖ്യമന്ത്രി പിണറായി. സർക്കാർ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്ത നവോത്ഥാന പ്രസ്ഥാനങ്ങളെ ജാതി സംഘടനകൾ എന്ന് വിളിച്ച പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Advertisment

"സ്വാമി വിവേകാന്ദൻ ഭ്രാന്തലയം എന്ന് വിളിച്ച കേരളത്തെ ബോധത്തിന്റെ ആലയമാക്കി മാറ്റിയ പ്രസ്ഥാനങ്ങളോടും അവർ കൈകൊണ്ട നിലപാടുകളോടും അവരെ നയിച്ച ശ്രേഷ്ടന്മാരോടും കാണിച്ച അവജ്ഞയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം," മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എടുക്കാ ചരക്കെന്ന പ്രസ്താവന അവഹേളനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

നവോത്ഥാന സദസ്സുകളോട് കോൺഗ്രസ് മുഖം തിരിച്ച് നിൽക്കാൻ പാടില്ല. എന്നാൽ ആർഎസ്എസിന്റെ നിലപാടുകളും കോൺഗ്രസിന്റെ നിലപാടുകളും നവോത്ഥാന മൂല്യങ്ങളെ തള്ളിക്കളയുന്നിടത്ത് ഒന്നിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവിന്റേത് നവോത്ഥാന ചരിത്രത്തിനെതിരായ കുറ്റകൃത്യമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

പുരോഗമന വിരുദ്ധവും മനുഷത്വ വിരുദ്ധവുമായ മനോഭവമാണ് പ്രതിപക്ഷ നേതാവിന്റേതെന്നും അതുകൊണ്ടാണ് സർക്കാർ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്ത നവോത്ഥാന പ്രസ്ഥാനങ്ങളെ ജാതി സംഘടനകൾ എന്ന് വിളിച്ച് തരംതാഴ്ത്തി കാട്ടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. നവോത്ഥാന പ്രസ്ഥാനങ്ങളോട് പ്രതിപക്ഷ നേതാവിന് പുച്ഛമനോഭാവമാണ്, ഈ മനോഭാവം മാറ്റി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment

വനിതാമതിൽ എന്നത് നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗത്തിൽ വച്ചുണ്ടായ തീരുമാനമാണ്. ആ നിർദ്ദേശം താൻ മുമ്പോട്ട് വച്ചിട്ടില്ല. യോഗത്തിൽ ഉയർന്നുവന്ന പൊതുവികാരമാണത്. അതിനെതിരായാണ് പ്രതിപക്ഷ നേതാവ് നിലപാട് എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വനിതാമതിൽ പൊളിക്കുമെന്നത് സ്ത്രീ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സഭാ നടപടികൾ അലങ്കോലമാക്കിയവർക്ക് തന്നെയാണ് സഭ സ്തംഭിപ്പിച്ചതിന്റെ ഉത്തരവാദിത്വമെന്നും, പ്രതിപക്ഷത്തിന്റെ പ്രവൃത്തികൾ ജനങ്ങളുടെ ധാരണകൾ തകർക്കുന്നുവെന്നും സ്പീക്കറോട് കാട്ടിയത് കേട്ടുകേൾവി ഇല്ലാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Sabarimala Pinarayi Vijayan Ramesh Chennithala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: