scorecardresearch

'മുരളീധരൻ കേന്ദ്രമന്ത്രിയായ ശേഷം എത്ര സ്വർണക്കടത്ത് നടന്നു?'; ചോദ്യവുമായി പിണറായി

"സർക്കാർ ജനങ്ങൾക്കൊപ്പമാണ്. ആ വിശ്വാസം ജനങ്ങൾക്കുമുണ്ട്. വിവാദങ്ങൾ അതിന്റെ വഴിക്ക് പോകും" പിണറായി

"സർക്കാർ ജനങ്ങൾക്കൊപ്പമാണ്. ആ വിശ്വാസം ജനങ്ങൾക്കുമുണ്ട്. വിവാദങ്ങൾ അതിന്റെ വഴിക്ക് പോകും" പിണറായി

author-image
WebDesk
New Update
'മുരളീധരൻ കേന്ദ്രമന്ത്രിയായ ശേഷം എത്ര സ്വർണക്കടത്ത് നടന്നു?'; ചോദ്യവുമായി പിണറായി

തിരുവനന്തപുരം: വി.മുരളീധരൻ കേന്ദ്രമന്ത്രിയായ ശേഷം എത്ര സ്വർണക്കടത്ത് നടന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. "മിഡിൽ ഈസ്റ്റിന്റെ ചുമതലയുള്ള വിദേശകാര്യ സഹമന്ത്രിയാണ് മുരളീധരൻ. ഇദ്ദേഹം മന്ത്രിയായതിനുശേഷം എത്ര സ്വര്‍ണ്ണക്കടത്ത് നടന്നു എന്നതിന് വല്ല കണക്കുമുണ്ടോ? ഈ മന്ത്രി ചുമതലയില്‍ വന്നതിനുശേഷമല്ലേ നയതന്ത്ര ചാനലിലൂടെ സ്വര്‍ണ്ണക്കടത്ത് തുടങ്ങിയത്? കടത്തിയത് നയതന്ത്ര ബാഗിലല്ല എന്ന് പറയാന്‍ പ്രതിയെ പ്രേരിപ്പിച്ച വ്യക്തിയുമായി ഈ മന്ത്രിക്ക് എന്തെങ്കിലും ബന്ധമുണ്ടോ? നയതന്ത്ര ബാഗിലാണ് സ്വര്‍ണക്കടത്ത് നടത്തിയത് എന്ന് പാര്‍ലമെന്റില്‍ ധനസഹമന്ത്രി പറഞ്ഞപ്പോള്‍ അതിനു വിരുദ്ധമായ നിലപാട് ഈ സഹമന്ത്രി ആവര്‍ത്തിച്ച് എടുത്തത് എന്തിനായിരുന്നു?," പിണറായി ചോദിച്ചു.

Advertisment

ഒരു പ്രതിയെ വിട്ടുകിട്ടാത്തതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴല്ലേ, അത് വിദേശകാര്യ വക്താവിനോട് ചോദിക്കണമെന്ന് ഈ സഹമന്ത്രി മറുപടി പറഞ്ഞത്. അതേ സഹമന്ത്രി തന്നെയാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കസ്റ്റംസ് എന്ന വാളും ചുഴറ്റി ഇറങ്ങുന്നതെന്നും പിണറായി.

കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ രൂക്ഷ വിമർശനമാണ് ഇന്നത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഉന്നയിച്ചത്. സ്വർണക്കടത്തിനെ കുറിച്ച് ഇതുവരെ വ്യക്തമായ അന്വേഷണം നടന്നിട്ടില്ല. ആരാണ് സ്വർണം കടത്തിയത്, ആർക്ക് വേണ്ടിയാണ് കടത്തിയത്, ആരൊക്കെയാണ് കടത്തിയവർ തുടങ്ങിയ കാര്യങ്ങളെ കുറിച്ചൊന്നും ഇതുവരെ വ്യക്തമായ അന്വേഷണം നടക്കുകയോ കുറ്റക്കാരെ കണ്ടെത്തുകയോ അന്വേഷണ ഏജൻസികൾ ചെയ്‌തിട്ടില്ലെന്നും മുഖ്യമന്ത്രി.

"തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കേന്ദ്ര ഏജൻസികളുടെ വിടുവേല. ഇപ്പോൾ കസ്റ്റംസാണ് തിരഞ്ഞെടുപ്പ് പ്രചാരണ പദ്ധതികൾ നയിക്കുന്നത്. കൃത്യമായ ചില കളികൾ നടക്കുന്നുണ്ട്. ഇതുകൊണ്ടൊന്നും ജനക്ഷേമവുമായി മുന്നോട്ടുപോകുന്ന സർക്കാരിനെ ജനമനസുകളിൽ ഇകഴ്‌ത്താൻ സാധിക്കില്ല. സർക്കാർ ജനങ്ങൾക്കൊപ്പമാണ്. ആ വിശ്വാസം ജനങ്ങൾക്കുമുണ്ട്. വിവാദങ്ങൾ അതിന്റെ വഴിക്ക് പോകും. ജനങ്ങൾ ഞങ്ങൾക്കൊപ്പമുണ്ട്," പിണറായി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Advertisment

Read Also: വാഗ്‌ദാനങ്ങൾ പാലിച്ചു, തുടർഭരണം ലഭിക്കുമെന്ന് ആത്മവിശ്വാസമുണ്ട്: പിണറായി വിജയൻ

"മഹാമാരിക്കാലത്ത് ജനങ്ങളെ ചേർത്തുപിടിക്കാൻ ഞങ്ങൾ തയ്യാറായി. ജനങ്ങൾ അത് തിരിച്ചറിയുന്നുണ്ട്. ഈ ദുരിത കാലത്ത് കേരളത്തിൽ ഒരാളും പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല. എന്നാൽ, രാജ്യത്ത് മറ്റുള്ള സ്ഥലങ്ങളിൽ അതായിരുന്നില്ല അവസ്ഥ. ഇതൊക്കെ ജനങ്ങൾക്ക് നന്നായിട്ടറിയാം. സർക്കാർ ജനങ്ങളോടൊപ്പമാണെന്ന വിശ്വാസം ജനങ്ങൾക്കുണ്ട്. വിവാദങ്ങൾ അതിന്റെ വഴിക്കുപോകും. ജനങ്ങൾക്കൊപ്പം ഞങ്ങളുണ്ട്," പിണറായി പറഞ്ഞു.

Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: