തൃശൂർ: സ്ത്രീകൾ ആക്രമണങ്ങൾക്ക് ഇരയാകുന്ന കേസുകളിലെ പ്രതികൾ എത്ര ഉന്നതരായാലും അവർ അഴിക്കുളളിൽ കിടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ നയം ഇതാണ്. സംസ്ഥാനത്തെ സമകാലീന സംഭവങ്ങള്‍ നിരീക്ഷിച്ചാൽ ഇക്കാര്യം ബോധ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസ് പേരെടുത്തു പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

സ്ത്രീ സുരക്ഷയ്ക്കായി സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും വനിത പൊലീസ് ഉദ്യോഗസ്ഥരുണ്ടെന്ന് ഉറപ്പ് വരുത്തും. സംസ്ഥാനത്ത് പിങ്ക് പൊലീസ് മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. ജില്ലാ വനിതാ സെല്ലുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ വനിതാ പൊലീസുകാരുടെ പാസിങ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ചശേഷം പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ