തിരുവനന്തപുരം: കഴിഞ്ഞ ബജറ്റിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായ പദ്ധതി ഒരു കടാശ്വാസ പദ്ധതിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിലില്ലായ്മ, കുറഞ്ഞ വേതനം തുടങ്ങിയ കാരണങ്ങളാൽ വായ്പ തിരിച്ചടയ്ക്കാൻ പ്രയാസം അനുഭവിക്കുന്നവർക്കാണ് പദ്ധതിയുടെ സഹായം ലഭിക്കുകയെന്നും അദ്ദേഹം ഫെയ്സ്ബുക്കിലെ കുറിപ്പിൽ വ്യക്തമാക്കി.

2016 ഏപ്രിൽ മുതൽ പദ്ധതിക്ക് മുൻകാല പ്രാബല്യം ഉണ്ടാകുമെന്നും ഇതിന്. ആറ് ലക്ഷം രൂപ വരെ വാർഷിക വരുമാനം ഉള്ള കുടുംബങ്ങൾക്ക് ഒൻപത് ലക്ഷം വരെ രൂപയ്ക്ക് സഹായം ലഭിക്കും.

“പഠനകാലയളവിലോ, വായ്പാ കാലയളവിലോ അപകടം/രോഗം എന്നീ കാരണങ്ങളാൽ 80 ശതമാനത്തിലധികം ശാരീരികമോ മാനസികമോ ആയ സ്ഥിര വൈകല്യം സംഭവിച്ചാലോ മരണപ്പെട്ടാലോ വായ്പ എടുത്ത തുകയോ തീയതിയോ വിഭാഗമോ പരിഗണിക്കാതെ പലിശ /പിഴപ്പലിശ ഇനത്തിലുള്ള മുഴുവൻ തുകയും ഇളവ് ചെയ്യാൻ ബാങ്കുകൾ തയ്യാറായാൽ ബാക്കി നിൽക്കുന്ന മുഴുവൻ മുതലും സർക്കാർ വഹിക്കും”, മുഖ്യമന്ത്രി വിശദീകരിച്ചു.

ആവശ്യമായ രേഖകൾ സഹിതം വായ്‌പ എടുത്ത ബാങ്കിലാണ് സമർപ്പിക്കേണ്ടത്. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയാണ് പദ്ധതി നടത്തിപ്പിനുള്ള നോഡൽ ഏജൻസിയെന്നും മുഖ്യമന്ത്രി കുറിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ