തലശ്ശേരി: പിണറായിയില്‍ മാതാപിതാക്കളെയും മകളെയും ഭക്ഷണത്തിൽ എലിവിഷം നൽകി കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി സൗമ്യയെ (28) ഇന്ന് കോടതിയില്‍ ഹാജരാക്കും. ബുധനാഴ്ച വൈകീട്ട് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ സൗമ്യയെ അന്വേഷണസംഘത്തിന്റെ ആവശ്യപ്രകാരം നാലു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു. കസ്റ്റഡിയുടെ കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് വീണ്ടും കോടതിയിൽ ഹാജരാക്കുന്നത്.
മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയെന്നതാണ് സൗമ്യക്കെതിരെയുള്ള കുറ്റം. നേരത്തെ സൗമ്യയെ പടന്നക്കരയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. മാതാപിതാക്കളേയും മകളേയും വിഷം നല്കി കൊലപ്പെടുത്തിയ കേസിലാണ് സൗമ്യയെ തെളിവെടുപ്പിന് കൊണ്ടു വന്നത്.
തെളിവെടുപ്പിന് കൊണ്ടുവന്ന സൗമ്യയെ കാണാന്‍ നാട്ടുകാര്‍ തടിച്ച് കൂടിയിരുന്നു. കൂവി വിളിച്ചും മറ്റുമാണ് പ്രദേശവാസികള്‍ സൗമ്യയെ സ്വീകരിച്ചത്. അതേസമയം, കൊലപാതകങ്ങളില്‍ സൗമ്യക്കു പുറമേ മറ്റാര്‍ക്കും പങ്കില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കേസില്‍ മറ്റു രണ്ടുപേരെ കൂടി കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും അവരെ വിട്ടയച്ചു. മാതാപിതാക്കളെയും മകളെയും ഭക്ഷണം വിഷം കലര്‍ത്തി നല്കി കൊലപ്പെടുത്തുകയായിരുന്നു. അലുമിനിയം ഫോസ്ഫൈഡുപയോഗിച്ചായിരുന്നു കൊലപാതകം. സൗമ്യയുടെ മാതാപിതാക്കളായ കുഞ്ഞിക്കണ്ണന്, കമല എന്നിവരും സൗമ്യയുടെ രണ്ടാമത്തെ മകള്‍ ഐശ്വര്യയുമാണ് കൊല്ലപ്പെട്ടത്. ഇവരെ താന്‍ തന്നെയാണ് കൊലപ്പെടുത്തിയതെന്ന് സൗമ്യ സമ്മതിച്ചിരുന്നു.