ത​ല​ശ്ശേ​രി: പിണറായിയില്‍ മാ​താ​പി​താ​ക്ക​ളെ​യും മ​ക​ളെ​യും ഭ​ക്ഷ​ണ​ത്തി​ൽ എ​ലി​വി​ഷം ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ലെ പ്രതി സൗമ്യയെ (28) ഇന്ന് കോടതിയില്‍ ഹാജരാക്കും. ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ ത​ല​ശ്ശേ​രി ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ്​ മ​ജി​സ്​​ട്രേ​ട്ട്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ സൗ​മ്യ​യെ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം നാ​ലു​ ദി​വ​സ​ത്തേ​ക്ക്​ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ൽ വി​ടു​ക​യാ​യി​രു​ന്നു. ക​സ്​​റ്റ​ഡി​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ്​ വീ​ണ്ടും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​ത്.

മാ​താ​പി​താ​ക്ക​ളെ​യും മ​ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന​താ​ണ്​ സൗ​മ്യ​ക്കെ​തി​രെ​യു​ള്ള കു​റ്റം. നേരത്തെ സൗമ്യയെ പടന്നക്കരയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. മാതാപിതാക്കളേയും മകളേയും വിഷം നല്‍കി കൊലപ്പെടുത്തിയ കേസിലാണ് സൗമ്യയെ തെളിവെടുപ്പിന് കൊണ്ടു വന്നത്.

തെളിവെടുപ്പിന് കൊണ്ടുവന്ന സൗമ്യയെ കാണാന്‍ നാട്ടുകാര്‍ തടിച്ച് കൂടിയിരുന്നു. കൂവി വിളിച്ചും മറ്റുമാണ് പ്രദേശവാസികള്‍ സൗമ്യയെ സ്വീകരിച്ചത്. അതേസമയം, കൊലപാതകങ്ങളില്‍ സൗമ്യക്കു പുറമേ മറ്റാര്‍ക്കും പങ്കില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

കേസില്‍ മറ്റു രണ്ടുപേരെ കൂടി കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും അവരെ വിട്ടയച്ചു. മാതാപിതാക്കളെയും മകളെയും ഭക്ഷണം വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തുകയായിരുന്നു. അലുമിനിയം ഫോസ്ഫൈഡുപയോഗിച്ചായിരുന്നു കൊലപാതകം. സൗമ്യയുടെ മാതാപിതാക്കളായ കുഞ്ഞിക്കണ്ണന്‍, കമല എന്നിവരും സൗമ്യയുടെ രണ്ടാമത്തെ മകള്‍ ഐശ്വര്യയുമാണ് കൊല്ലപ്പെട്ടത്. ഇവരെ താന്‍ തന്നെയാണ് കൊലപ്പെടുത്തിയതെന്ന് സൗമ്യ സമ്മതിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ