‘രാഹുൽ മാന്യനാണ്’; പുകഴ്‌ത്തി പിണറായി

എൻഡിഎ സ്ഥാനാര്‍ഥികളുടെ പത്രിക തള്ളാനിടയാക്കിയത് യുഡിഎഫിനായുള്ള ഒത്തുകളിയാണെന്നും പിണറായി

ആലപ്പുഴ: രാഹുൽ ഗാന്ധി കോൺഗ്രസിന്റെ മാന്യനായ അഖിലേന്ത്യാ നേതാവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് പിണറായി രാഹുലിനെ പുകഴ്‌ത്തിയത്. രാഹുലിനെ വിമർശിക്കാതിരുന്ന പിണറായി കോൺഗ്രസിനെയും ബിജെപിയെയും കടന്നാക്രമിച്ചു.

ബിജെപിക്കും കോൺഗ്രസിനും ഒരേ നയമാണെന്ന് പിണറായി പറഞ്ഞു. എൻഡിഎ സ്ഥാനാര്‍ഥികളുടെ പത്രിക തള്ളാനിടയാക്കിയത് യുഡിഎഫിനായുള്ള ഒത്തുകളിയാണെന്നും പിണറായി ആരോപിച്ചു. പറയുന്ന ന്യായങ്ങള്‍ വിശ്വസനീയമല്ല. അത് പിന്നീട് തെളിയും. ഇരട്ടവോട്ട് കോണ്‍ഗ്രസുകാര്‍ ചേര്‍ത്ത കാര്യമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞതെന്നും പിണറായി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Read Also: സ്ഥാനാർഥിയില്ല, തലശേരിയിലെ പ്രചാരണ പരിപാടി അമിത് ഷാ റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പ്രചാരണ പരിപാടികൾക്കായി രാഹുൽ ഗാന്ധി കേരളത്തിലുണ്ട്. വിവിധ ജില്ലകളിൽ രാഹുൽ പര്യടനം നടത്തും. ഇന്നലെ രാവിലെ 11ന് കൊച്ചി നാവിക വിമാനത്താവളത്തിൽ എത്തിയ രാഹുൽ ഗാന്ധി ആദ്യം സെന്റ് തെരേസാസ് കോളേജിലെത്തി വിദ്യാർഥിനികളുമായുളള സംവാദത്തിൽ പങ്കെടുത്തു.

പിന്നീട് വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് യോഗങ്ങളിലും പങ്കെടുത്തു. വൈകീട്ട് നാലുമണിയോടെ ആലപ്പുഴയിലേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധി അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുത്തു. പര്യടനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് കോട്ടയം ജില്ലയിലും എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകളിലും പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കും.

More Election News: കൂടുതൽ തിരഞ്ഞെടുപ്പ് വാർത്തകൾ വായിക്കാം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pinarayi praises rahul gandhi

Next Story
സ്ഥാനാർഥിയില്ല, തലശേരിയിലെ പ്രചാരണ പരിപാടി അമിത് ഷാ റദ്ദാക്കിAIADMK, BJP, Tamil nadu elections 2021, tamil nadu polls, Amit Shah tamil nadu, tamil nadu BJP, tamil nadu news, indian express news
The moderation of comments is automated and not cleared manually by malayalam.indianexpress.com