/indian-express-malayalam/media/media_files/uploads/2017/02/pinarayi040217.jpg)
തിരുവനന്തപുരം: വിജിലൻസ് ഡയറക്ട ജേക്കബ് തോമസിനെതിരായ ധനവകുപ്പിന്റെ റിപ്പോർട്ടിന്മേൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമോപദേശം തേടിയത് ചട്ടം ലംഘിച്ചെന്ന് റിപ്പോർട്ട്. 1992 ആഗസ്തിൽ പുറപ്പെടുവിച്ച ഉത്തരവിൽ ധനവകുപ്പ് പരിശോധനാ വിഭാഗം കുറ്റക്കാരായി കണ്ടെത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നേരിട്ട് നടപടിയെടുക്കണമെന്നുണ്ട്. ഇക്കാര്യം പാലിച്ചില്ലെന്ന് മാതൃഭൂമി ദിനപ്പത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ 15 കോടിയുടെ അഴിമതി നടത്തിയെന്ന കുറ്റമാണ് ജേക്കബ് തോമസിനെതിരെ ഉയർന്നിട്ടുള്ളത്. അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിന്റെ റിപ്പോർട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രോസിക്യൂഷൻ ഡയറക്ടറോടാണ് നിയമോപദേശം തേടിയത്.
ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണ റിപ്പോർട്ടിൽ സർക്കാരിന് വ്യക്തത വേണമെന്നുണ്ടെങ്കിൽ അഡ്വക്കേറ്റ് ജനറലിനെയോ നിയമ സെക്രട്ടറിയെയോ ആണ് സമീപിക്കേണ്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു. ധനവകുപ്പിന്റെ പരിശോധനാ റിപ്പോർട്ട് എഫ്.ഐ.ആറായി പരിഗണിച്ച് വകുപ്പ് ഡയറക്ടർമാർക്ക് നടപടി സ്വീകരിക്കാമെന്ന് വിജിലൻസ് മാന്വലിലും പറയുന്നുണ്ട്. റിപ്പോർട്ട് പുറത്തുവന്ന ശേഷം നിയമോപദേശം തേടിയതാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ ഉയർന്നു വന്നിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.