തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ അറിയാൻ പിണറായി വിജയൻ സാരിയുടുത്ത് പുറത്തിറങ്ങി നോക്കണമെന്ന് കെ.ആർ.ഗൗരിയമ്മയുടെ ഉപദേശം. മുഖ്യമന്ത്രിയെ വേദിയിൽ ഇരുത്തിയായിരുന്നു ഗൗരിയമ്മയുടെ പരാമർശം.
‘പഴയ കാലത്ത് താനൊക്കെ രാത്രിയിൽ ഒറ്റക്ക് പുറത്തിറങ്ങി നടക്കുമായിരുന്നു. ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് സ്ഥിതി മാറി.മുഖ്യമന്ത്രി ഒരു സാരിയുടുത്ത് പുറത്തിറങ്ങിയാൽ അറിയാം അവസ്ഥ’ ഗൗരിയമ്മ പറഞ്ഞു. നിയമസഭയുടെ വജ്രജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച മുൻസാമാജികരുടെ ഒത്തുചേരലായിരുന്നു വേദി.
പഴയ നിയമസഭാ മന്ദിരത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരും പങ്കെടുത്തു. മന്ത്രിമാരും മുന്‍കാല മന്ത്രിമാരും എം.എല്‍.എമാരും ചടങ്ങിനെത്തിയിരുന്നു. ആദ്യ നിയമസഭയിലെ അംഗമായ കെ.ആര്‍ ഗൗരിയമ്മയെ മുഖ്യമന്ത്രി ആദരിച്ചു.
കടപ്പാട്: മനോരമാ ന്യൂസ്