Latest News

രണ്ടാം പിണറായി സര്‍ക്കാര്‍ പരാജയം; ജനങ്ങള്‍ രൂക്ഷമായി വിമര്‍ശിക്കുന്നു: വി.ഡി.സതീശന്‍

കോവിഡ് പ്രതിരോധം, മരം മുറി, എ.കെ .ശശീന്ദ്രന്‍ വിഷയം എന്നിവയെല്ലാം എണ്ണി പറഞ്ഞായിരുന്നു സതീശന്റെ വിമര്‍ശനം

vd satheesan, congress, ie malayalam

തിരുവനന്തപുരം. രണ്ടാം പിണറായി സര്‍ക്കാര്‍ ഭരണത്തിലേറിയിട്ട് 100 ദിവസം പിന്നിടുമ്പോള്‍ പാസ് മാര്‍ക്ക് പോലും നല്‍കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മനോരമ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് സതീശന്റെ പ്രതികരണം. കോവിഡ് പ്രതിരോധം, മരം മുറി, എ.കെ.ശശീന്ദ്രന്‍ വിഷയം എന്നിവയെല്ലാം എണ്ണി പറഞ്ഞായിരുന്നു സതീശന്റെ വിമര്‍ശനം.

“സാധാരണ ഗതിയില്‍ നൂറ് ദിവസം എന്നത് ഒരു സര്‍ക്കാരിനെ വിലയിരുത്താനുള്ള സമയമല്ല. പക്ഷെ ഇത് കഴിഞ്ഞ സര്‍ക്കാരിന്റെ തുടര്‍ച്ചയാണ്. മന്ത്രിമാര്‍ മാത്രമാണ് മാറിയത്. ആ തരത്തില്‍ പരിശോധിക്കുമ്പോള്‍ വളരെ ഗുരുതരമായ കൃത്യവിലോപമാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചയുണ്ടായി,” പ്രതിപക്ഷ നേതാവ് പറഞ്ഞു.

“കേരളത്തിന്റെ ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ മരം മുറിക്കേസിൽ മുഖ്യമന്ത്രിയടക്കമുള്ളവര്‍ പ്രതികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു. ഈ സര്‍ക്കാരിന് സംഭവിച്ചിരിക്കുന്ന പതനമെന്ന് പറയുന്നത് കേരള ചരിത്രത്തില്‍ ഒരു സര്‍ക്കാരിന് ആദ്യ 100 ദിവസത്തിലുണ്ടായിട്ടില്ല. സര്‍ക്കാരിനെ ജനങ്ങള്‍ രൂക്ഷമായി വിമര്‍ശിക്കുന്ന സാഹചര്യമുണ്ടായിരിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തലയുമായുള്ള താരതമ്യത്തെക്കുറിച്ചും സതീശന്‍ പ്രതികരിച്ചു. “രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ നിയമസഭയില്‍ നിര്‍ണായക പങ്കു വഹിച്ച ആളാണ് ഞാന്‍. രമേശിന്റെ രീതി വേറിട്ടതാണ്. ഓരോരുത്തര്‍ക്കും ഓരോ ശൈലിയുണ്ട്. കാലത്തിനനുസരിച്ചുള്ള മാറ്റമാണ് ഉണ്ടായിരിക്കുന്നത്. പ്രതിപക്ഷം പോസിറ്റീവായാണ് മുന്നോട്ട് പോകുന്നത്,” സതീശന്‍ വ്യക്തമാക്കി.

Also Read: സംസ്ഥാനത്ത് ഐസിയു, വെന്റിലേറ്റര്‍ പ്രതിസന്ധിയില്ല; ആശങ്ക പരത്തരുതെന്ന് ആരോഗ്യ മന്ത്രി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pinarayi government failed to impress says vd satheeshan

Next Story
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
The moderation of comments is automated and not cleared manually by malayalam.indianexpress.com