തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ ബാ​റു​ക​ൾ തു​റ​ന്നു​ന​ൽ​കാ​ൻ ഇ​ള​വു​ക​ളു​മാ​യി സ​ർ​ക്കാ​ർ. ക​ർ​ണാ​ട​ക മാ​തൃ​ക​യി​ൽ ദേ​ശീ​യ പാ​ത​ക​ളെ ഡീ​നോ​ട്ടി​ഫൈ ചെ​യ്യാ​നാ​ണ് സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ടു​ന്ന​ത്. കോ​ർ​പ​റേ​ഷ​ൻ, ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ബാ​റു​ക​ൾ തു​റ​ന്നു​ന​ൽ​കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്.

പാ​ത​ക​ൾ ഡീ​നോ​ട്ടി​ഫൈ ചെ​യ്യു​ന്ന​തു സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​നം ബു​ധ​നാ​ഴ്ച ചേ​രു​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ കൈ​ക്കൊ​ള്ളു​മെ​ന്നാ​ണു സൂ​ച​ന. പ​ഞ്ചാ​യ​ത്തു​ക​ളെ നോ​ട്ടി​ഫി​ക്കേ​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം സ​ർ​ക്കാ​ർ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല. പാ​ത​ക​ൾക്ക് ദേശിയപാതാ സ്ഥാനം നഷ്ടപ്പെടുന്നതോടെ മു​ന്നൂ​റോ​ളം ബാ​റു​ക​ൾ​ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി ല​ഭി​ക്കു​മെ​ന്നാ​ണു ക​രു​ത​പ്പെ​ടു​ന്ന​ത്.

ഈ മേഖലകളിലൂടെ കടന്നുപോകുന്ന സംസ്ഥാന പാതകളുടെ മാത്രം പദവി മാറിയാൽ എക്സൈസിന്റെ പ്രാഥമിക കണക്ക് അനുസരിച്ച് 130 നും 135 നുമിടയ്ക്ക് ബാറുകൾ തുറക്കാനാവും. ഇതുവഴി കടന്നുപോകുന്ന ദേശീയപാതയുടെ പദവിയും മാറ്റുകയാണെങ്കിൽ വേറെ 150 ബാറുകളും തുറക്കാം. ആകെ 280 ബാറുകളെങ്കിലും തുറക്കാനാവും. ഫൈവ് സ്റ്റാറുകളടക്കം നിലവിൽ 117 ബാറുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്.

ദേ​ശീ​യ-​സം​സ്ഥാ​ന പാ​ത​ക​ളി​ൽ​നി​ന്ന് 500 മീ​റ്റ​ർ അ​ക​ലം ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ബാ​റു​ക​ൾ അ​ട​ച്ചു​പൂ​ട്ടി​യ​ത്. ജൂ​ലൈ ഒ​ന്നി​ന് സ​ർ​ക്കാ​രി​ന്‍റെ പു​തി​യ മ​ദ്യ​ന​യം നി​ല​വി​ൽ വ​ന്ന​തോ​ടെ സം​സ്ഥാ​ന​ത്ത് 77 ബാ​റു​ക​ൾ കൂ​ടി തു​റ​ന്നി​രു​ന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ