മലപ്പുറം: സര്‍ക്കാര്‍ പരിപാടിയില്‍ ചെഗുവേരയുടെ കൊടിയുമായെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരെ താക്കീത് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ എല്‍ഡിഎഫിന്റേത് മാത്രമല്ലെന്നും നാടിന്റേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പരപ്പനങ്ങാടി ഹാര്‍ബറിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. സദസില്‍ നിന്നുമാണ് കൊടി ഉയര്‍ത്തിയത്. ഇത് കണ്ടതും മുഖ്യമന്ത്രി ഇടപെടുകയായിരുന്നു.

പിന്നില്‍ ഒരു പതാക ഉയരുന്നത് കണ്ടു. നമ്മുടെ നാട്ടില്‍ ഒരുപാട് പേര്‍ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന വ്യക്തിയുടെ ചിത്രമാണതിലുള്ളത്. വേറൊരു വേദിയില്‍ അത് ഉപയോഗിക്കുന്നത് കൊണ്ട് തെറ്റില്ല. പക്ഷെ അതിനുള്ള സ്ഥലമല്ലിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.


(വീഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്)

എല്ലായിടത്തും ഇത് ചുമന്ന് കൊണ്ടു നടക്കേണ്ടതില്ല. അതിനുള്ള പരിപാടികളും വേദികളുമുണ്ടെന്നും അവിടെ ആവേശപൂര്‍വ്വം തന്നെ പ്രയോഗിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ