scorecardresearch

മുഖ്യമന്ത്രിക്ക് പരലോകത്തില്‍ വിശ്വാസമുണ്ടെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കെ. മുരളീധരന്‍

കെ. കരുണാകരന്‍ പരലോകത്തെത്തിയിട്ട് പോലും മകന്‍ സമാധാനം കൊടുക്കുന്നില്ലന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വില കുറഞ്ഞതാണ്

കെ. കരുണാകരന്‍ പരലോകത്തെത്തിയിട്ട് പോലും മകന്‍ സമാധാനം കൊടുക്കുന്നില്ലന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വില കുറഞ്ഞതാണ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
വിശ്വാസികളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: കെ. കരുണാകരന്‍ വ്യക്തമായ ലക്ഷ്യത്തോടെയാണ് ലോ അക്കാദമിക്ക് ഭൂമി നല്‍കിയതെന്ന് കെ മുരളീധരന്‍. ആ ലക്ഷ്യത്തില്‍ നിന്നും വ്യതിചലിച്ചത് കൊണ്ടാണ് സമരം ചെയ്യേണ്ടി വന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കരുണാകരന്‍ കൊടുത്ത ഭൂമി തിരിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടാണ് മുരളീധരന്‍ സമരം ചെയ്യുന്നതെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് മറുപടിയുമായാണ് മുരളീധരന്‍ രഗത്തെത്തിയത്.

Advertisment

കെ. കരുണാകരന്‍ പരലോകത്തെത്തിയിട്ട് പോലും മകന്‍ സമാധാനം കൊടുക്കുന്നില്ലന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വില കുറഞ്ഞതാണ്. മുഖ്യമന്ത്രിക്ക് ചേരാത്ത പ്രസ്താവനയാണ് പിണറായി നടത്തിയത്. മുഖ്യമന്ത്രിക്ക് പരലോകത്തില്‍ വിശ്വാസമുണ്ടെന്നറിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാനേജ്‌മെന്റിന്റെ ശരിയായ വക്താവായി മുഖ്യമന്ത്രിമാറിയിരിക്കുന്നു. പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രി ഇതുവരെ യാതൊരു തരത്തിലുള്ള ഇടപടെലും നടത്തിയിട്ടില്ല. കെ മുരളീധരന്റെ സമരത്തെ ഇതു കൊണ്ടൊന്നും തകര്‍ക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി വിചാരിക്കേണ്ട. കേരളത്തിലെ ജനങ്ങള്‍ എറ്റെടുത്ത സമരമാണിതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

K Karunakaran K Muraleedharan Pinarayi Vijayan Kerala Law Academy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: