”ഇപ്പോള്‍ ഇത് ചൂണ്ടിക്കാണിക്കാൻ പറ്റിയ സമയമല്ല, പക്ഷേ എനിക്ക് ഇത് പറയണം, എന്റെ വ്യോമയാന കരിയറിൽ ഞാൻ നേരിട്ട ഏറ്റവും വെല്ലുവിളി നിറഞ്ഞ റൺവേയാണ് കരിപ്പൂർ. റൺവേ മാർഗനിർദേശം നല്‍കുന്ന ലൈറ്റിങ് സംവിധാനം വളരെ മോശമാണ്, റൺവേ ബ്രേക്കിങ് അവസ്ഥ പതിവായി നിരീക്ഷിക്കുന്നില്ല,” കരിപ്പൂരിലെ വിമാനാപകടത്തെ ത്തുടര്‍ന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍ പൈലറ്റ് ആനന്ദ് മോഹന്‍ രാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണിത്.
”സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നത് നിസംശയം പറയാം. ഒരു ടേബിൾ ടോപ്പ് റൺവേയിൽ, രാത്രി സാഹചര്യവും കനത്ത മഴയും കാറ്റും ചേര്‍ന്ന അവസ്ഥ ഏത് പൈലറ്റിനും പേടിസ്വപ്നമാണ്. കഴിഞ്ഞ വർഷങ്ങളിൽ പല തവണ ലാൻഡിങ്ങിനു ശേഷം ബന്ധപ്പെട്ട അധികാരികൾക്ക് ഞാന്‍ ഫീഡ്‌ബാക്ക് നല്‍കിയിട്ടുണ്ട്. വ്യോമയാനത്തിലെ ആദ്യത്തെ പദമാണ് സുരക്ഷ,
RIP ക്യാപ്റ്റൻ ദീപക് സാതേ & ക്യാപ്റ്റൻ അഖിലേഷ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നു,” ആനന്ദ് മോഹന്‍ രാജ് ഫേസ്ബുക്കിൽ കുറിച്ചു.
രണ്ടു പൈലറ്റ്മാരുടെ ഉള്‍പ്പടെ 18 പേരുടെ മരണത്തിനിടയാക്കിയ സംഭവം നടന്ന കരിപ്പൂര്‍ വിമാനത്താവള റണ്‍വേയിലെ പാളിച്ചകള്‍ പല തവണ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അതിനെക്കുറിച്ച് അധികാരികളോട് പറഞ്ഞിട്ടുണ്ടെന്നും ആനന്ദ് മോഹന്‍ രാജ് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.
Read More Stories on Karipur Airport Plane Accident
- ദു:ഖ വെള്ളി: കേരളത്തെ ഞെട്ടിച്ച് ഒരേ ദിനം രണ്ട് ദുരന്തങ്ങള്‍
- കോഴിക്കോട് വിമാനത്താവളത്തിൽ രണ്ടു തവണ വിമാനം ലാൻഡു ചെയ്യാൻ ശ്രമിച്ചതായി ഫ്ലൈറ്റ്ഡാർ ഡാറ്റ
- കരിപൂര്‍ വിമാനാപകടം; നടുക്കം മാറാതെ കുരുന്നുകള്‍
- Kozhikode Air India plane crash and Mangalore Crash- 2010ൽ മംഗലാപുരം, 2020ൽ കോഴിക്കോട്: ടേബിൾ ടോപ്പ് റൺവേയിലെ രണ്ട് അപകടങ്ങൾ
- വിമാനം വീണത് 35 താഴ്ചയിലേക്ക്; അപകടത്തിനിടയാക്കിയത് കനത്ത മഴ
- Air India Express IX 1344 plane crash in Kozhikode: കരിപ്പൂര്‍ വിമാന അപകടം: മരിച്ച പൈലറ്റ് മുന്‍ വ്യോമസേന വൈമാനികന്
- Karipur Air India Express Plane Crash: അടുത്തിടെ നടന്ന മറ്റ് വിമാന അപകടങ്ങളുടെ ഇവയൊക്കെ
- കരിപ്പൂർ വിമാനാപകടം; നടുക്കം മാറാതെ കുരുന്നുകള്‍
കോഴിക്കോട് കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തിൽ വന്ദേ ഭാരത് മിഷന്റെ ഭാഗമായി എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിനിടെ തെന്നിമാറി 35 അടി താഴ്ചയിലേക്കു പതിച്ചാണ് ദാരുണ അപകടം ഉണ്ടായത്. പൈലറ്റ് ക്യാപ്റ്റൻ ഡി.വി.സാത്തെയും സഹ പൈലറ്റ് അഖിലേഷും അടക്കം 17 പേര്‍ മരിച്ചു. പരുക്കേറ്റ 123 യാത്രക്കാർ മലപ്പുറം, കോഴിക്കോട് ആശുപത്രികളിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരിൽ 15 പേരുടെ നില ഗുരുതരമാണ്.