സന്നിധാനം: ശബരിമല മകരവിളക്കിനോടനുബന്ധിച്ചുള്ള എരുമേലി പേട്ടതുള്ളൽ ഇന്ന്. രാവിലെ അമ്പലപ്പുഴ സംഘവും ഉച്ചയ്ക്ക് ശേഷം ആലങ്ങാട് സംഘവും പേട്ട തുള്ളും. രാവിലെ ആകാശത്ത് ശ്രീകൃഷ്ണ പരുന്ത് വട്ടമിട്ട് പറക്കുന്നതോടെയാണ് അമ്പലപ്പുഴ സംഘം പേട്ടതുള്ളല്‍ ആരംഭിക്കുക.

താളമേളങ്ങളും ശരണം വിളികളും അകമ്പടിയാകും. ചെറിയമ്പലത്തില്‍ നിന്നും വാവരുപള്ളി വഴി പേട്ടതുള്ളല്‍ പാതയിലൂടെ എരുമേലി ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ എത്തും. ഇതോടെ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളല്‍ അവസാനിക്കും.

ഉച്ചയ്ക്ക് ശേഷം മാനത്ത് നക്ഷത്രം പ്രത്യക്ഷപ്പെടുന്നതോടെയാണ് ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളല്‍ ആരംഭിക്കുക. സ്വാമി അയ്യപ്പന്‍ നടത്തിയ മഹിഷീനിഗ്രഹത്തിന് ഓര്‍മ്മ പുതുക്കിയാണ് ഓരോ വര്‍ഷവും അമ്പലപ്പുഴ സംഘവും ആലങ്ങാട് സംഘവും പേട്ടതുള്ളല്‍ നടത്തുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഉൾപ്പടെയുള്ള തീർത്ഥാടകർ പേട്ടതുള്ളലിൽ പങ്കാളികളാകും. കനത്ത സുരക്ഷാക്രമീകരണമാണ് ഇത്തവണ എർപ്പെടുത്തിയിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ