പമ്പ: മകരജ്യോതി ദർശനത്തിന് സന്നിധാനം ഒരുങ്ങി. വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ശബരിമലയും പരിസരവും വൻ സുരക്ഷയിലാണുളളത്. രണ്ടു ദിവസം മുൻപുതന്നെ സന്നിധാനം മുഴുവൻ അയ്യപ്പന്മാരെ കൊണ്ട് നിറഞ്ഞു. ലക്ഷണക്കണക്കിന് ഭക്ത ജനങ്ങളാണ് മകരജ്യോതി ദർശനത്തിനായി പമ്പയിലും സന്നിധാനത്തും തമ്പടിച്ചിരിക്കുന്നത്.

മകരവിളക്ക് പൂജയ്ക്കായി വൈകിട്ട് അഞ്ചിന് നട തുറക്കും. 5.30 ഓടെ ശ​രം​കു​ത്തി​യി​ൽ​നി​ന്ന്​ വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ തിരുവാഭരണഘോഷയാത്ര ആരംഭിക്കും. സന്നിധാനത്ത് എത്തുന്ന തി​രു​വാ​ഭ​ര​ണ പേ​ട​ക​ങ്ങ​ൾ ത​ന്ത്രി ക​ണ്​​ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​ര​രും മേ​ൽ​ശാ​ന്തി ഉ​ണ്ണി​കൃ​ഷ്ണ​ൻ നമ്പൂതിരിയും ചേർന്ന് ഏറ്റുവാങ്ങും. തു​ട​ർ​ന്ന് തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ അ​ണി​യി​ച്ച് 6.30ന് ​ദീ​പാ​രാ​ധ​ന​ക്കാ​യി ന​ട​ തുറക്കും. ഈ സമയത്ത് പൊ​ന്ന​മ്പ​ല​മേ​ട്ടി​ൽ മ​ക​ര​ജ്യോതി മൂന്നു വട്ടം തെളിയും. മകരജ്യോതി ദർശനം കണ്ട സാഫല്യത്തിൽ ഭക്തർ മല ഇറങ്ങും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ