സുപ്രഭാതം ഫൊട്ടോഗ്രാഫര്‍ എസ് ശ്രീകാന്ത് അന്തരിച്ചു

വാഹനാപകടത്തില്‍ പരുക്കേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു

Sreekanth S, ശ്രീകാന്ത് എസ്, Sreekanth, ശ്രീകാന്ത് , Suprabhaatam, സുപ്രഭാതം, Photographer, ഫോട്ടോഗ്രാഫര്‍, Death, അന്തരിച്ചു, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: സുപ്രഭാതം ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ഫൊട്ടോഗ്രാഫര്‍ എസ് ശ്രീകാന്ത് അന്തരിച്ചു. വാഹനാപകടത്തില്‍ പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ജൂലൈ 31 രാത്രി പതിനൊന്ന് മണിയോടെ പള്ളിമുക്ക് കുമാരപുരം റോഡില്‍ ആയിരുന്നു അപകടം. സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു.

തലക്കും നെഞ്ചിനും ഗുരുതര പരുക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീകാന്ത് കഴിഞ്ഞ ആറു ദിവസമായി അബോധാവസ്ഥയിലായിരുന്നു. ഇന്ന് വൈകുന്നേരത്തോടെ സ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

നാലു വര്‍ഷമായി സുപ്രഭാതം ദിനപത്രത്തിൽ ഫൊട്ടോ ഗ്രാഫറായി ജോലി ചെയ്തു വരികയായിരുന്നു. 2014ല്‍ തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്നാണ് ഫൊട്ടോ ജേണലിസം കോഴ്‌സ് പൂര്‍ത്തിയാക്കിയത്. നേരത്തേ മംഗളത്തിലും ജോലി ചെയ്തിട്ടുണ്ട്.

ശ്രീകണ്‌ഠേശ്വരം ഭജനമഠത്തില്‍ ശ്രീകുമാര്‍ നായരുടെയും രത്‌നമ്മയുടെയും മകനാണ്. ഭാര്യ രമ്യ (വര്‍ക്കല നഗരസഭ താല്‍ക്കാലിക ജീവനക്കാരി), മകന്‍ : അങ്കിത്. സഹോദരി: ശ്രീകുമാരി. ശ്രീകാന്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ അനുശോചനം രേഖപ്പെടുത്തി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Photographer sreekanth s accident death

Next Story
ദാരുണം; കരകവിഞ്ഞൊഴുകുന്ന പെരിയാറിൽ ആനയുടെ ജഡം: വീഡിയോKerala rain, Kerala weather, കാലാവസ്ഥ, കേരളത്തിലെ കാലാവസ്ഥ, idukki, ഇടുക്കി, Idukki rain, ഇടുക്കി മഴ, elephant, ആന, elephant in periyar, ആന പെരിയാർ, ie malayalam, ഐഇ മലയാളം,
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express