മലപ്പുറം:  ഫൊട്ടോഗ്രാഫറെ ആർഎസ്എസുകാർ പ്രസ് ക്ലബ്ബിൽ കയറി മർദിച്ചു. ആർഎസ്എസ്  പ്രകടനത്തിനിടെ ബൈക്ക് യാത്രികനെ മർദിക്കുന്ന ചിത്രം പകർത്തിയതിനാണ് പ്രസ് ക്ലബ്ബിൽ അതിക്രമിച്ച് കയറി ഫൊട്ടോഗ്രാഫറെ മർദ്ദിച്ചത്.

ചന്ദ്രിക ദിനപത്രത്തിന്റെ ഫൊട്ടോഗ്രാഫർ ഫുആദിനെയാണ് ആർഎസ്എസുകാർ പ്രസ് ക്ലബ്ബിനുളളിൽ അതിക്രമിച്ചു കയറി ആക്രമിച്ച് പരുക്കേൽപ്പിച്ചത്. ഫൊട്ടോഗ്രാഫറുടെ മൊബൈൽ​ ഫോണും ആർഎസ്എസുകാർ തട്ടിപ്പറിച്ചുകൊണ്ടുപോയതായി മാധ്യമ പ്രവർത്തകർ പറഞ്ഞു. മർദനത്തിൽ കാലിൽ പരുക്കേറ്റ  ഫൊട്ടോഗ്രാഫറെ മലപ്പുറം കോ- ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വഴിയാത്രക്കാരനായ അബ്ദുല്ല നവാസിനെ മർദ്ദിക്കുന്ന ചിത്രം പകർത്തിയതിനാണ് ആർഎസ്എസുകാർ പ്രസ് ക്ലബ്ബിൽ അതിക്രമിച്ചു കയറി അക്രമം നടത്തിയത്. സംഭവം സംബന്ധിച്ച് പൊലീസ് കേസെടുത്തു. ഉടൻ​ തന്നെ പ്രതികളെ പിടികൂടുമെന്ന് മലപ്പുറം എസ്‌പി ഉറപ്പ് നൽകിയതായി പ്രസ് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ