തൃശൂർ: ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതി എൻ.കെ.സുനിൽ കുമാറിനെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. കോഴിക്കോട് ദേശീയപാതയിൽ നടന്ന സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് വിയ്യൂർ ജയിലിലാണ് ചോദ്യം ചെയ്യൽ നടക്കുക.
ചെറുവണ്ണൂർ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. ജയിലിൽ കഴിയുന്ന സമയത്ത് 300ലേറെ തവണയാണ് സുനിൽ സ്വർണക്കവർച്ചക്കേസ് പ്രതികളുമായി സംസാരിച്ചത്. നേരത്തെ ജയിലിൽ നിന്ന് ഫോൺ ഉപയോഗിച്ചതിന് കൊടി സുനി ഉൾപ്പടെയുള്ള പ്രതികൾക്കെതിരെ കേസ് എടുത്തിരുന്നു.