തിരുവനന്തപുരം: മുൻ മന്ത്രി എ.കെ.ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോൺ വിളി വിവാദത്തിൽ പ്രതി സ്ഥാനത്തുള്ളവർ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. മംഗളം ചാനൽ സിഇഒ അജിത്ത്കുമാർ അടക്കം ഒൻപത് പേരാണ് കേസിലെ പ്രതികൾ.

തിരുവനന്തപുരത്ത് ക്രൈം ബ്രാഞ്ചിന്റെ ഓഫിസിലാണ് ഇവർ ഹാജരായത്. നേരത്തേ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇവർക്ക് ക്രൈം ബ്രാഞ്ച് നൊട്ടീസ് നൽകിയിരുന്നെങ്കിലും ഹാജരായിരുന്നില്ല.

ഇത് സംബന്ധിച്ച് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയും പ്രതികൾക്ക് എതിരായിരുന്നു. അറസ്റ്റ് തടയാനാകില്ലെന്ന് വിശദമാക്കിയ കോടതി ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കുന്നത് നിയമം അനുസരിക്കാത്തതിനെ തെളിവാണെന്നും പറഞ്ഞു. ഞായറാഴ്ചയായിരുന്നു ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട സമയം തീർന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ