തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജുകളിൽ പിജി ഡോക്ടർമാരുടെ സൂചനാ പണിമുടക്ക്. പിജിക്കുശേഷം മൂന്നു വർഷം ബോണ്ട് നിർബന്ധമാക്കിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് സമരം. ബോണ്ട് സന്പ്രദായം അവസാനിപ്പിക്കാൻ സർക്കാർ തയാറായില്ലെങ്കിൽ തിങ്കഴാഴ്ച മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് പിജി അസോസിയേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഡോക്ടർമാരുടെ പണിമുടക്ക് ആശുപത്രിയുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. ഒപി വിഭാഗങ്ങളുടെ പ്രവർത്തനം താറുമാറായി. പണിമുടക്കിൽ ഏറെ വലഞ്ഞത് പാവപ്പെട്ട രോഗികളാണ്.

സർക്കാർ മേഖലയിൽ വിദഗ്ധ ഡോക്ടർമാരുടെ കുറവ് നികത്താനാണ് ബോണ്ട് നടപ്പിലാക്കുന്നതെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ ബോണ്ട് സന്പ്രദായം തന്നെ അവസാനിപ്പിക്കണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ