തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടര്‍മാര്‍ക്ക് പുറമെ ഡോക്ടര്‍മാരും പണിമുടക്കിലേക്ക്. ഒപി, ഐപി, മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ എന്നിവ ബഹിഷ്കരിക്കും. ഇതോടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിയേക്കും.
പിജി ഡോക്ടര്‍മാരുടെ സമരം മൂന്നാം ദിനവും തുടരുകയാണ്. പിജി ഡോക്ടര്‍മാരുടെ സമരത്തിന് മെഡിക്കല്‍ കോളേജ് അധ്യപകരുടെ സംഘടനകളടക്കം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹൗസ് സര്‍ജന്മാരുടെ സൂചനാ പണിമുടക്കും തിങ്കളാഴ്ചയാണ്.
പിജി ഡോക്ടര്‍മാരുടെ അഭാവത്തില്‍ തിരുവനന്തപുരം സര്‍ക്കാര്‍ നഴ്സിങ് കോളേജിലെ വിദ്യാര്‍ഥികളെ പോസ്റ്റ് ചെയ്യാനുള്ള നടപടിക്കെതിരെയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നഴ്സിങ് കോളേജ് എസ്എഫ്ഐ യൂണിറ്റാണ് പ്രതിഷേധ പ്രസ്താവനയിറക്കിയിരിക്കുന്നത്. ഒപ്പം പിജി ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.
സമരം മൂന്നാം ദിനത്തിലേക്ക് കടന്നിട്ടും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറായിട്ടില്ല. ആവശ്യങ്ങള്‍ എല്ലാം അംഗീകരിച്ചതിനാല്‍ ഇനി ചര്‍ച്ചയുമായി മുന്നോട്ട് പോകേണ്ടതില്ല എന്നാണ് സര്‍ക്കാര്‍ നിലപാട്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായ നോണ്‍ അക്കാദമിക് ഡോക്ടര്‍മാരുടെ നിയമനം നാളെ മുതല്‍ ആരംഭിക്കും.
Also Read: പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു