തിരുവനന്തപുരം: സംസ്ഥാനത്തെ പിജി ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജുമായി നടത്തിയ ചര്‍ച്ച വിജയിച്ചതോടെയാണ് സമരം പിന്‍വലിച്ചത്. പിജി അഡ്മിഷൻ നീളുന്നത് മൂലം ഡോക്ടര്‍മാരുടെ കുറവ് നേരിട്ടതിനെ തുടര്‍ന്നായിരുന്നു സമരം.
ജൂനിയർ റെസിഡന്റ് ഡോക്ടർമാരെ രണ്ട് ദിവസത്തിനുള്ളിൽ നിയമിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. പിജി ഡോക്ടർമാരുടെ കുറവ് നികത്താൻ നോൺ അക്കാദമിക് റെസിഡന്റ് ഡോക്ടർമാരെ നൽകാമെന്ന സർക്കാർ നിർദേശം സമര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു.
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കൊപ്പമെന്ന് ആരോഗ്യമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സമരം നടത്തുന്ന പിജി ഡോക്ടര്‍മാരുടെ ആവശ്യം ന്യായമാണെന്നും സര്‍ക്കാരിന് എന്ത് ചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.
Also Read: മുല്ലപ്പെരിയാര്‍: കേരളം സുപ്രീം കോടതിയിലേക്ക്; അടിയന്തര ഇടപെടല്‍ ആവശ്യം