തിരുവനന്തപുരം: ദേശീയ-സംസ്ഥാന നേതാക്കളെ എന്‍ ഐ എ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹര്‍ത്താലിലെ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 157 കേസുകള്‍. 170 പേരെ അറസ്റ്റ് ചെയ്തു. 368 പേരെ കരുതല്‍ തടങ്കലിലാക്കി.
വിശദമായ കണക്ക് (ജില്ല, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതല്‍ തടങ്കല്‍ എന്നിവ ക്രമത്തില്‍) ഇങ്ങനെ:
തിരുവനന്തപുരം സിറ്റി – 12, 11, 3
തിരുവനന്തപുരം റൂറല്‍ – 10, 2, 15
കൊല്ലം സിറ്റി – 9, 0, 6
കൊല്ലം റൂറല്‍ – 10, 8, 2
പത്തനംതിട്ട – 11, 2, 3
ആലപ്പുഴ – 4, 0, 9
കോട്ടയം – 11, 87, 8
ഇടുക്കി – 3, 0, 3
എറണാകുളം സിറ്റി – 6, 4, 16
എറണാകുളം റൂറല്‍ – 10, 3, 3
തൃശൂര്‍ സിറ്റി – 6, 0, 2
തൃശൂര്‍ റൂറല്‍ – 2, 0, 5
പാലക്കാട് – 2, 0, 34
മലപ്പുറം – 9, 19, 118
കോഴിക്കോട് സിറ്റി – 7, 0, 20
കോഴിക്കോട് റൂറല്‍ – 5, 4, 23
വയനാട് – 4, 22, 19
കണ്ണൂര്‍ സിറ്റി – 28, 1, 49
കണ്ണൂര്‍ റൂറല്‍ – 2, 1, 2
കാസര്‍ഗോഡ് – 6, 6, 28.
ഹര്‍ത്താലിൽ 70 കെ എസ് ആർ ടി സി ബസുകൾ തകർത്തതായും ഏകേദശം 45 ലക്ഷം രൂപയുടെ നഷ്ടം സംഭിച്ചതായുമാണു സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ നടന്ന ഹര്‍ത്താലിൽ സംസ്ഥാനത്തുടനീളം മറ്റു വാഹനങ്ങൾക്കുനേരെയും ആക്രമണമുണ്ടായി. ഹർത്താലിന്റെ തുടക്കത്തിൽ സ്ഥിതിഗതികള്‍ ശാന്തമായിരുന്നെങ്കിലും പെട്ടെന്നു സ്ഥിതി മാറുകയായിരുന്നു.
വിഷയത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ കോടതി ശരിയായ ചിന്തയുള്ളവർ ഇത്തരം അക്രമം നടത്തില്ലെന്നു പറഞ്ഞു. നാട്ടിൽ നിയമമുണ്ട്. നിയമത്തിൽ ഭയമില്ലാത്തവരാണ് അതിക്രമങ്ങളുമായി മുന്നോട്ടുപോകുന്നതെന്നും ഹർത്താലിനെതിരെ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
അസ്വീകാര്യമായ കാര്യങ്ങളാണ് രാവിലെ മുതല്‍ സംസ്ഥാനത്തുടനീളം സംഭവിക്കുന്നത്. പൊതുമുതല്‍ നശിപ്പിക്കുന്നത് അവസാനിപ്പിക്കണം. ഹര്‍ത്താല്‍ നിരോധിച്ച കോടതി ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകണം. ജനജീവിതത്തെ വെല്ലുവിളിക്കുകയും തടസപ്പെടുത്തുകയും ചെയ്യുന്ന അക്രമങ്ങളെ ഉരുക്ക് മുഷ്ടി ഉപയോഗിച്ച് നേരിടണം. അക്രമം തടയുന്നതിനായി എല്ലാവിധ സംവിധാനങ്ങളും ഉപയോഗിക്കണമെന്നും കോടതി പറഞ്ഞു.