scorecardresearch

പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട നടപടികള്‍ നിയമപ്രകാരം ആകണമെന്ന് മുഖ്യമന്ത്രി

സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നവരെ നിരന്തരം നിരീക്ഷണത്തിന് വിധേയമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു

Pinarayi Vijayan, Pinarayi Vijayan latest

തിരുവനന്തപുരം:പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട നടപടികള്‍ നിയമപ്രകാരം ആകണമെന്ന് പിണറായി വിജയന്‍. അനാവശ്യ തിടുക്കവും വീഴ്ചയും ഇക്കാര്യത്തില്‍ പാടില്ലെന്നും നടപടിയുടെ പേരില്‍ വേട്ടയാടല്‍ ഉണ്ടാകരുതെന്നും കളക്ടര്‍മാരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ഇതുമായി ബന്ധപ്പെട്ട നടപടിയുടെ പേരില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകരുത്. നടപടികള്‍ നിയമപ്രകാരമായി മാത്രം നടപ്പിലാക്കിയാല്‍ മതി. അനാവശ്യ തിടുക്കം പാടില്ല. നടപടികളില്‍ വീഴ്ചയുണ്ടാകരുത്. സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നവരെ നിരന്തരം നിരീക്ഷണത്തിന് വിധേയമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ നടപടികള്‍ നിര്‍ദേശിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. പിഎഫ്ഐ നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും പോപ്പുലര്‍ ഫ്രണ്ടിന്റേയും അനുബന്ധ സംഘടനകളുടെയും ഓഫീസുകള്‍ മുദ്രവയ്ക്കാനുമാണ് ഉത്തരവിലുള്ളത്. അതേസമയം പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയ ശേഷം മറ്റു സംസ്ഥാനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസ് സീല്‍ ചെയ്യുന്നതടക്കമുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. പൊലീസ് ആസ്ഥാനത്തെ ഉന്നതതല യോഗത്തിന് ശേഷമാകും സംസ്ഥാനം പ്രത്യക്ഷത്തിലുള്ള നടപടികളിലേക്ക് കടക്കുക.

സംസ്ഥാനത്ത് ഏകദേശം 140-ലധികം പിഎഫ്ഐ ഓഫിസുകള്‍ ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. പല ഓഫിസുകളും അനൗദ്യോഗികമായി പ്രവര്‍ത്തിക്കുന്നതിനാല്‍ മതിയായ മുന്‍കരുതലുകള്‍ എടുത്ത ശേഷമായിരിക്കും നടപടിയിലേക്കു കടക്കുക. ആദ്യ ഘട്ടത്തില്‍ പതിനേഴ് പ്രധാന ഓഫിസുകളായിരിക്കും മുദ്രവയ്ക്കുക.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Pfi case proceedings should be only as per the law cm

Best of Express