Latest News

പെട്ടിമുടി ദുരന്തം: കാണാമറയത്ത് അഞ്ച് പേർ, തിരച്ചിലിന് വെല്ലുവിളിയായി കടുവയുടെ സാനിധ്യം

കടുവയെ കണ്ട സാഹചര്യത്തിൽ വനം വകുപ്പിലെ ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷമാകും ഇനിയുള്ള തിരച്ചിൽ തുടരുക

മൂന്നാർ: പെട്ടിമുടിയിൽ ഇന്ന് നടത്തിയ തിരച്ചിലിലും ആരെയും കണ്ടെത്താനായില്ല. ദുരന്തം നടന്ന പ്രദേശത്തു നിന്നും കിലോമീറ്ററുകളോളം ദൂരയുള്ള ഭൂതക്കുഴി പ്രദേശത്തും ഗ്രാവൽ ബാങ്ക് മേഖലയിലുമാണ് തിരച്ചിൽ നടത്തിയത്. ഇന്നലെ ഭൂതക്കുഴി മേഖലയിൽ കടുവയെ കണ്ടത് തിരച്ചിൽ സംഘത്തിനിടയിൽ ആശങ്ക പരത്തി. കഴിഞ്ഞ ദിവസവും മേഖലയിൽ കടുവയുടെ സാന്നി ധ്യമുണ്ടായിരുന്നു.

നിബിഡ വന പ്രദേശം കേന്ദ്രീകരിച്ചുള്ള തിരച്ചിൽ ഏറെ ദുഷ്കരമാണ്. കടുവയെ കണ്ട സാഹചര്യത്തിൽ വനം വകുപ്പിലെ ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷമാകും ഇനിയുള്ള തിരച്ചിൽ നടത്തുക. പെട്ടിമുടി ദുരന്തത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്താൻ നാളെ മൂന്നാറിൽ പ്രത്യേക യോഗം ചേരും.ദുരന്തം നടന്ന പ്രദേശത്ത് മണ്ണു നീക്കം ചെയ്ത് വന്നിരുന്ന പരിശോധനയും ഇതിനകം പൂർത്തിയായി.

Also Read: പെട്ടിമുടി ദുരന്തഭൂമിയോട് വിട; കുവി പൊലീസിലേക്ക്

ഉരുള്‍പൊട്ടലുണ്ടായ പെട്ടിമുടിയില്‍ തിരച്ചില്‍ 16 ദിവസം പിന്നിട്ടു. ശേഷിക്കുന്ന അഞ്ചുപേര്‍ക്കുള്ള തിരിച്ചിലാണ് നടന്നു വരുന്നത്. കാടിനെക്കുറിച്ച് വ്യക്തമായി അറിയാവുന്ന വനംവകുപ്പ് ജീവനക്കാര്‍ പ്രദേശവാസികള്‍, പോലീസ്, ഫയര്‍ഫോഴ്‌സ്, എന്‍.ഡി.ആര്‍.എഫ് എന്നിവയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് തിരച്ചിൽ നടന്നത്.

Also Read: മണ്ണിനടിയില്‍ നിന്നും കൂട്ടുകാരിയെ കണ്ടെത്തി കുവി, പിന്നെ കൂട്ടുകാരിയ്ക്ക് കൂട്ടായി അവിടെ തന്നെ കിടന്നു

കണ്ണന്‍ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍സിന്റെ നെയ്മക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനിലാണു വന്‍ മണ്ണിടിച്ചിലുണ്ടായത്. ഇന്നലെ പുലര്‍ച്ചെ രണ്ടോടെ രാജമല മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് പെട്ടിമുടിയില്‍ മണ്ണിടിച്ചിലുണ്ടായത്. അഞ്ചു ലയങ്ങള്‍ മണ്ണിനടിയില്‍പെട്ടു. നാല് ലയങ്ങള്‍ പൂര്‍ണമായി മൂടി. 30 മുറികളിലായി എണ്‍പതിലധികം പേരാണ് ഈ ലയങ്ങളില്‍ താമസിച്ചിരുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pettimudi munnar landslide searching continues death toll

Next Story
നഷ്‌ടത്തിലോടുന്ന കെഎസ്ആർടിസി ബസുകൾ 31 മുതൽ നിർത്തലാക്കുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com