‘സർക്കാർ വീട് നൽകിയത് വാസയോഗ്യമല്ലാത്ത ഭൂമിയിൽ’; പെട്ടിമുടി ദുരന്തത്തിന് ഇരയായവർ ഹൈക്കോടതിയിൽ

പെട്ടിമുടിയിൽ നിന്ന് 32 കിലോമീറ്റർ അകലെയാണ് വീട് നിർമിച്ചത്. റേഷൻ വാങ്ങാൻ കിലോമീറ്റർ കൽനടയായി പോകണം

pocso case, kerala high court, pocso cases settlement kerala high court, settlement via marriage in pocso cases, rape case settlement kerala high court, kerala news, latest news, high court news, indian express malayalam, ie malayalam

കൊച്ചി: പെട്ടിമുടി ദുരന്തത്തിൽപ്പെട്ടവർക്ക് സർക്കാർ വീട് നൽകിയത് വാസയോഗ്യമല്ലാത്ത ഭൂമിയിലെന്ന് പരാതി. ദുരന്തം നടന്ന് ഒരു വർഷമായിട്ടും പുനരധിവാസം എങ്ങുമെത്തിയില്ലെന്നു ചൂണ്ടിക്കാട്ടയാണ് ഇരയായവർ ഹൈക്കോടതിയെ സമീപിച്ചു.

പെട്ടിമുടിയിൽ നിന്ന് 32 കിലോമീറ്റർ അകലെയാണ് വീട് നിർമിച്ചത്. റേഷൻ വാങ്ങാൻ കിലോമീറ്റർ കൽനടയായി പോകണം. കണ്ണൻ ദേവൻ കൈവശം വച്ചിരിക്കുന്ന മിച്ച ഭൂമിയിൽ വീട് വച്ചു നൽകണമെന്നും ഹർജിക്കാർ ആശ്യപ്പെട്ടു.

ദുരിതബാധിതർക്കായി കുറ്റിയാർ വാലിയിൽ 8വീട് നിർമിച്ചെന്നു സർക്കാർ കോടതിയെ അറിയിച്ചു. ആറ് പേർക്ക് പട്ടയം അനുവദിച്ചെന്നും സർക്കാർ വ്യക്തമാക്കി. സർക്കാർ നിർദ്ദേശിച്ച എട്ട് പേർക്ക് വീട് നിർമിച്ചു കൈമാറിയെന്നു കണ്ണൻ ദേവൻ കമ്പനി അറിയിച്ചു. കേസിൽ വിശദമായ മറുപടി നൽകാൻ കോടതി സർക്കാരിന് നിർദേശം നൽകി.

Read More: സ്കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കും; കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നത് പ്രധാനം: വിദ്യാഭ്യാസ മന്ത്രി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pettimudi landslide victims plea for land in high court542582

Next Story
പ്രണയമെന്നത് മറ്റൊരാളുടെ ജീവനെടുക്കാനുള്ള അധികാര രൂപമല്ല: മുഖ്യമന്ത്രിstalking, stalking killings kerala, drishya murder case, drishya murder case perinthalmanna, drishya murder case malappurama, love rejection killings, love rejection killings kerala, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com