Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു

പ്രതീക്ഷയുടെ പുതുനാമ്പ്; പെട്ടിമുടി ദുരന്തബാധിതര്‍ക്കായി നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാനം നാളെ

ദുരന്തത്തിൽ വീട് പൂർണമായും നഷ്‌ടപ്പെട്ട എട്ട് കുടുംബങ്ങൾക്കാണ് വീട് നിർമിച്ചു നൽകുന്നത്

മൂന്നാർ: ഇടുക്കി രാജമലയിലെ പെട്ടിമുടിയിൽ വീണ്ടും പ്രതീക്ഷയുടെ പുതുനാമ്പ് കിളിർക്കുന്നു. പെട്ടിമുടി ദുരന്തബാധിതർക്കായി നിർമിച്ച വീടുകളുടെ താക്കോൽദാനം നാളെ. കുറ്റിയാർ വാലിയിൽ പണി കഴിപ്പിച്ച വീടുകളുടെ താക്കോൽദാനം വൈദ്യുതി മന്ത്രി എം.എം.മണി നിർവഹിക്കും.

രാവിലെ ഒൻപതിന് ടീ കൗണ്ടിയിൽ നടക്കുന്ന ചടങ്ങിൽ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ, തൊഴിൽമന്ത്രി ടി.പി.രാമകൃഷ്‌ണൻ തുടങ്ങിയവർ ഓൺലൈനായി സംബന്ധിക്കും. ഇതിന് ശേഷമാകും വൈദ്യുതി മന്ത്രി എം.എം.മണി കുറ്റിയാർ വാലിയിലെത്തി കുടുംബങ്ങൾക്ക് താക്കോൽ കൈമാറുക.

Read Also: എൻസിപിയിലെ കൂടുതൽ നേതാക്കളെ കൂടെ നിർത്താൻ കാപ്പൻ; നാളെ ഔദ്യോഗികമായി യുഡിഎഫിൽ ചേരും

കുറ്റിയാർ വാലിയിൽ സർക്കാർ അനുവദിച്ച ഭൂമിയിൽ കണ്ണൻ ദേവൻ പ്ലാന്റേഷൻ കമ്പനിയാണ് വീടുകളുടെ പണികൾ പൂർത്തീകരിച്ചതെന്ന് മൂന്നാർ എംഎൽഎ എസ്.രാജേന്ദ്രൻ പറഞ്ഞു. ദുരന്തത്തിൽ വീട് പൂർണമായും നഷ്‌ടപ്പെട്ട എട്ട് കുടുംബങ്ങൾക്കാണ് വീട് നിർമിച്ചു നൽകുന്നത്.

ദുരന്തശേഷം നവംബര്‍ ഒന്നിനാണ് വീടിനായുള്ള തറക്കല്ലിട്ട് നിര്‍മ്മാണജോലികള്‍ക്ക് തുടക്കം കുറിച്ചത്. എം.എം.മണി തന്നെയായിരുന്നു തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. പെട്ടിമുടിയില്‍ ദുരന്ത ബാധിതരുടെ പുനരധിവാസം സാധ്യമാക്കാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ വേഗതയാര്‍ന്ന പ്രവര്‍ത്തനങ്ങളായിരുന്നു കഴിഞ്ഞ ആറ് മാസമായി നടത്തിയതെന്നും രാജേന്ദ്രൻ എംഎൽഎ അവകാശപ്പെട്ടു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pettimudi land slide new home

Next Story
എൽഡിഎഫ് കാണിച്ചത് നീതികേട്, പാലായിൽ വീണ്ടും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും: മാണി സി.കാപ്പൻPala By Election 2019, പാലാ ഉപതിരഞ്ഞെടുപ്പ് 2019, LDF Candidate, എൽഡിഎഫ് സ്ഥാനാർത്ഥി, Mani C Kappan, മാണി സി കാപ്പൻ Nisha Jose K Mani, നിഷ ജോസ് കെ.മാണി, KM Mani, കെ.എം.മാണി, Jose K Mani, ജോസ് കെ.മാണി, PJ Joseph, പിജെ ജോസഫ്, Mani C Kappan, മാണി സി കാപ്പൻ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com