Latest News
ധനുഷും ഐശ്വര്യയും വേർപിരിയുന്നു

പേട്ട കൊലപാതകം: പ്രതിയുടെ മൊഴി കളവെന്ന് പൊലീസ്

അതേസമയം പ്രതിയുടെ മൊഴി നുണയാണെന്ന് അനീഷിന്റെ കുടുംബവും ആരോപിച്ചിരുന്നു

pettah murder, aneesh george muder, pettah police station, പേട്ട പൊലീസ്, അനീഷ് ജോർജ് trivandrum police station, ie malayalam

തിരുവനന്തപുരം: പേട്ടയിൽ മകളുടെ സുഹൃത്തിനെ അച്ഛൻ കുത്തിക്കൊന്ന കേസിൽ പ്രതിയായ സൈമൺ ലാലൻ നൽകിയ മൊഴി കളവാണെന്ന് പൊലീസ്. കൊല്ലപ്പെട്ട അനീഷ് ജോർജി (19)നെ തിരിച്ചറിഞ്ഞ ശേഷമാണ് പ്രതി കുത്തിയത്. ഭാര്യയും മക്കളും തടയാൻ ശ്രമിച്ചിട്ടും അവരെ അവഗണിച്ചാണ് കുത്തിയതെന്നും പൊലീസ് പറഞ്ഞു.

കള്ളനാണെന്ന് തെറ്റിദ്ധരിച്ചു കുത്തിയെന്നായിരുന്നു സൈമൺ ലാലൻ ഇന്നലെ പൊലീസിന് മൊഴി നൽകിയിരുന്നത്. സംഭവത്തിൽ പൊലീസ് ഇയാളുടെ ഭാര്യയുടെയും മക്കളുടെയും മൊഴി എടുത്തിട്ടുണ്ട്.

അനീഷ് മുൻപും സുഹൃത്തായ പെൺകുട്ടിയെ കാണാൻ ഇവരുടെ വീട്ടിൽ പോയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഈ വിവരം സൈമൺ ലാലനും അറിയാമായിരുന്നു. ഇന്നലെ ഇയാൾ മകളുടെ മുറിയിലേക്ക് അതിക്രമിച്ചു ശ്രമിച്ചപ്പോൾ മുറിയിൽ അനീഷാണെന്നും ഉപദ്രവിക്കരുതെന്നും ഭാര്യയും മക്കളും പറഞ്ഞിരുന്നു. എന്നിട്ടും മുറി ചവിട്ടി തുറന്ന് അകത്ത് കയറിയ സൈമൺ അനീഷിനെ കുത്തുകയായിരുന്നു. അനീഷിന്റെ നെഞ്ചിലും പുറത്തുമാണ് കുത്തേറ്റത്. സൈമണിന്റെ മക്കളുടെ അറിവോടെയാണ് അനീഷ് വീട്ടിൽ ചെന്നതെന്നാണ് വിവരം.

Also Read: നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം ആവശ്യപ്പെട്ടുള്ള പൊലീസിന്റെ ഹർജി ജനുവരിയിലേക്ക് മാറ്റി

അതേസമയം പ്രതിയുടെ മൊഴി നുണയാണെന്ന് അനീഷിന്റെ കുടുംബവും ആരോപിച്ചിരുന്നു. മകനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്നും ആ കുടുംബവുമായി നല്ല ബന്ധമായിരുന്നുവെന്നും അനീഷിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

സൈമൺ ലാലൻ വീട്ടിൽ ബഹളമുണ്ടാക്കാറുണ്ടായിരുന്നു. പലപ്പോഴും അവരെ സമാധാനിപ്പിക്കാൻ അനീഷ് പോകുമായിരുന്നു. അങ്ങനെ പ്രശ്നമെന്തെങ്കിലും ഉണ്ടായപ്പോൾ അമ്മയോ മകളോ എന്റെ മകനെ വിളിച്ചു വരുത്തിയതാകുമെന്നും അമ്മ പറഞ്ഞു.

ഇന്നലെ പുലർച്ചെയാണ് ബികോം രണ്ടാം വർഷവിദ്യാർത്ഥിയായ അനീഷിനെ സൈമൺ ലാലൻ കുത്തിക്കൊന്നത്. പുലർച്ചെ മകളുടെ മുറിയിൽ നിന്ന് ശബ്‌ദം കേട്ടു എഴുന്നേറ്റ് വാതിൽ തള്ളിത്തുറന്നപ്പോൾ അനീഷിനെ കാണുകയും കള്ളനാണെന്ന് കരുതി കുത്തുകയായിരുന്നു എന്നുമാണ് സൈമൺ പൊലീസിനോട് പറഞ്ഞിരുന്നത്. സംഭവത്തിന് ശേഷം ഇയാൾ തന്നെയാണ് പേട്ട പൊലീസ് സ്റ്റേഷനിലെത്തി ഒരാളെ കുത്തിയെന്നും വേഗം ആശുപത്രിയിൽ എത്തിക്കണമെന്നും ആവശ്യപ്പെട്ടത്. എന്നാൽ പൊലീസ് അനീഷിനെ മെഡിക്കൽ കോളേജിലേക്ക് എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pettah murder case police says statement of the accused is lie

The moderation of comments is automated and not cleared manually by malayalam.indianexpress.com