scorecardresearch

പെട്രോളിയം ഉത്പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയിൽ ഉൾപ്പെടുത്താനാകില്ല; ആവര്‍ത്തിച്ച് കേന്ദ്രം

കോവിഡ് കണക്കിലെടുത്ത് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പുനരുന്ധാരണ പാക്കേജുകൾ പ്രഖ്യാപിക്കുന്ന സാഹചര്യമാണുള്ളതെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു

പെട്രോളിയം ഉത്പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയിൽ ഉൾപ്പെടുത്താനാകില്ല; ആവര്‍ത്തിച്ച് കേന്ദ്രം

കൊച്ചി: പെട്രോളിയം ഉത്പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയിൽ ഉൾപ്പെടുത്താനാവില്ലന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ ആവർത്തിച്ച് വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഭീമമായ നഷ്ടം കണക്കിലെടുത്ത് ബോധപൂർവം എടുത്ത തീരുമാനമാണന്നും കേന്ദ്രം അറിയിച്ചു.

പെടോളിയം ഉത്പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയിൽ എന്തുകൊണ്ട് ഉൾപ്പെടുത്തുന്നില്ല എന്നതിൽ ചർച്ചയും മതിയായ കാരണങ്ങളും വേണമെന്ന് ചൂണ്ടിക്കാട്ടി വിശദീകരണം നൽകാൻ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടിരുന്നു.

പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സമർപ്പിച്ച ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കോവിഡ് കണക്കിലെടുത്ത് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പുനരുന്ധാരണ പാക്കേജുകൾ പ്രഖ്യാപിക്കുന്ന സാഹചര്യമാണുള്ളതെന്നും കേന്ദ്രം അറിയിച്ചു.

Also Read: ജനറൽ ബിപിന്‍ റാവത്ത്: തന്റെ കാലത്തെ ഏറ്റവും പ്രശസ്ത സൈനികരിലൊരാള്‍

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Petroleum products gst kerala high court

Best of Express