തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വർധന. പെട്രോളിന് 14 പൈസ വർധിച്ചപ്പോൾ ഡീസലിന് 20 പൈസയാണ് കൂടിയത്. തലസ്ഥാനത്ത് പെട്രോളിന്‍റെ ഇന്നത്തെ വില 78.57 ആണ്. ഡീസൽ വിലയും ഉയർന്നു. 71.49 രൂപയാണ് ഡീസലിന്‍റെ വില.

ആഗോളവിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ധിച്ചതോടെയാണ് ഇന്ധനത്തിനും വില കൂടിയത്. ഇറാനെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയേക്കാമെന്ന സൂചന പുറത്തുവന്നതോടെയാണ് ആഗോളവിപണിയില്‍ എണ്ണവില ഉയരാന്‍ കാരണം. അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയാല്‍ ഇന്ധനവില വീണ്ടും കുതിച്ചുയരും. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതികളും സിറിയ, യെമൻ എന്നീ രാജ്യങ്ങളിലെ സംഘർഷങ്ങളിലുള്ള പങ്കും ശിക്ഷാർഹമാണെന്നതിനാൽ ഉപരോധങ്ങൾ തുടരണമെന്ന നിലപാടാണ് അമേരിക്ക കൈക്കൊളളുകയെന്നാണ് വിവരം.

ഇന്നത്തെ പെട്രോള്‍, ഡീസല്‍ വില:

തിരുവനന്തപുരം- പെട്രോള്‍ 78.57 രൂപ, ഡീസല്‍ 71.49 രൂപ

പാലക്കാട്- പെട്രോള്‍ 77.91, ഡീസല്‍ 70.79

ആലപ്പുഴ- പെട്രോള്‍ 77.80, ഡീസല്‍ 70.76

കൊല്ലം- പെട്രോള്‍ 78.20, ഡീസല്‍ 71.14

ഇടുക്കി- പെട്രോള്‍ 78.05, ഡീസല്‍ 70.96

കൊച്ചി- പെട്രോള്‍ 77.45, ഡീസല്‍ 70.43

തൃശ്ശൂര്‍- പെട്രോള്‍ 77.59, ഡീസല്‍ 70.51

കോഴിക്കോട്- പെട്രോള്‍ 77.74, ഡീസല്‍ 70.73

കണ്ണൂര്‍- പെട്രോള്‍ 77.70, ഡീസല്‍ 70.69

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ