/indian-express-malayalam/media/media_files/uploads/2017/06/petrol-reuters.jpg)
തൃശൂര്‍: തൃശൂര്‍ കയ്പ്പമംഗലത്ത് പെട്രോള്‍ പമ്പുടമയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും. ഇന്ന് ഉച്ചയ്ക്ക് ഒന്നു മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നത്. സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനം ആചരിക്കാനും പെട്രോള്‍ പമ്പുടമകള്‍ തീരുമാനിച്ചിട്ടുണ്ട്. കറുത്ത കൊടി കെട്ടി കരിദിനം ആചരിച്ച് പ്രതിഷേധിക്കുമെന്ന് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ സെക്രട്ടറി ബാലൻ അറിയിച്ചു.
വഴിയമ്പലത്തെ ഭാരത് പെട്രോളിയം പെട്രോള്‍ പമ്പിന്റെ ഉടമ കയ്‌പമുറി കാളമ്പാടി അകമ്പാടം കോഴിപ്പറമ്പില്‍ കെ കെ മനോഹരന്‍ (68)നെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. സംഭവത്തില്‍ കയ്പമംഗലം സ്വദേശികളായ മൂന്ന് പേരെ പൊലീസ് ഇന്നലെ അറസ്റ്റു ചെയ്തു. പമ്പിലെ കളക്ഷന്‍ തുക കിട്ടാത്തതിനെ തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് പറയുന്നു.
Read Also: കൊച്ചി നഗരത്തില്‍ കനത്ത പുകമഞ്ഞ്, ചിത്രങ്ങൾ
കഴിഞ്ഞ ദിവസം രാവിലെ ഗുരുവായൂരിലെ മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളേജിനു സമീപത്തായാണ് മനോഹരന്റെ മൃതദേഹം കണ്ടെത്തിയത്. കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. തിങ്കളാഴ്‌ച രാത്രി പെട്രോൾ പമ്പിൽനിന്നും കാറിൽ വീട്ടിലേക്ക് മടങ്ങിയ മനോഹരനെ കാണാതാവുകയായിരുന്നു. സമയം ഏറെയായിട്ടും അച്ഛൻ വീട്ടിൽ എത്താതിരുന്നതോടെ മകൾ ഫോണിലേക്ക് വിളിച്ചു. ഫോൺ എടുത്തയാൾ അച്ഛൻ ഉറങ്ങുകയാണെന്നു പറഞ്ഞ് കട്ട് ചെയ്തു. പിന്നീട് വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായി. തുടർന്ന് മകൾ പൊലീസിനെ വിവരം അറിയിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us