തിരുവനന്തപുരം: പെട്രോള്‍ പമ്പുകള്‍ക്ക് നേരെയുളള ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ മുഴുവന്‍ പമ്പുകളും ഇന്ന് രാവിലെ ആറ് മണി മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ അടച്ചിടും. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സിന്റെ നേതൃത്വത്തിലാണ് സമരം.

കോട്ടയം പാമ്പാടിയില്‍ പെട്രോള്‍ ജീവനക്കാരനെ കഴിഞ്ഞ ദിവസം തലയ്ക്കടിച്ചു വീഴ്ത്തി ഒന്നര ലക്ഷം രൂപ കവര്‍ന്നിരുന്നു. സമാനമായ രീതിയിലുള്ള ആക്രമണങ്ങള്‍ സംസ്ഥാനത്തിന്റെ പലഭാഗത്തും ഉണ്ടാകുന്നതായാണ് പമ്പുടമകളുടെ പരാതി. ഇതിനെതിരെ സര്‍ക്കാര്‍ നടപടി ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ