Latest News

ശ്രീജേഷ് ആണോ? എങ്കിൽ 101 രൂപക്ക് പെട്രോളും ഡീസലും സൗജന്യം; വ്യത്യസ്ത ഓഫറുമായി പമ്പ്

പേര് തെളിയിക്കുന്ന തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് പമ്പിൽ സമർപ്പിക്കുന്നവർക്കാണ് സൗജന്യമായി പെട്രോളും ഡീസലും നൽകുക

petrol pump, free petrol for sreejesh, Trivandrum pumb offer, ie malayalam

തിരുവനന്തപുരം: ഒളിമ്പിക്സിലെ മലയാളി താരം ശ്രീജേഷിന്റെ വെങ്കല മെഡൽ നേട്ടം വ്യത്യസ്ത രീതിയിൽ ആഘോഷമാക്കുകയാണ് തലസ്ഥാനത്തെ ഒരു പെട്രോൾ പമ്പ്. പേര് ശ്രീജേഷ് എന്നാണെങ്കിൽ പെട്രോളും ഡീസലും ഈ പമ്പിൽ സൗജന്യമാണ്. തിരുവനന്തപുരം കാഞ്ഞിരപ്പാറയിലെ ഹരേ കൃഷ്ണ ഫ്യൂവൽസാണ് സ്നേഹസമ്മാനമായി ഇത്തരമൊരു വ്യത്യസ്ത ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.

പേര് തെളിയിക്കുന്ന തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് പമ്പിൽ സമർപ്പിക്കുന്നവർക്കാണ് സൗജന്യമായി ഇന്ധനം നൽകുക. ഓഗസ്റ്റ് 31 വരെ ശ്രീജേഷ് എന്ന് പേരുള്ളവർക്ക് ഈ ഓഫർ ലഭിക്കുക.

ഓഫറിന്റെ ആദ്യ ദിനമായ ഇന്നലെ മുതൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്ന് പമ്പ് ഉടമ സുരേഷ് ഇന്ത്യൻ എക്‌സ്പ്രസ്സ് മലയാളത്തോട് പറഞ്ഞു. നിരവധി പേർ ഓഫർ സംബന്ധിച്ച് അറിയുന്നതിനായി വിളിക്കുന്നുണ്ടെന്നും ഇന്നും ഇന്നലെയുമായി അഞ്ചു ശ്രീജേഷുമാർ എത്തിയെന്നും അദ്ദേഹം പറഞ്ഞു.

വെങ്കല മെഡൽ ആയതു കൊണ്ടാണ് 101 രൂപ എന്ന് നിശ്ചയിച്ചത്. വെള്ളിയോ വെങ്കലമോ ആയിരുന്നെങ്കിൽ ഇതിലും വലിയ ഓഫർ നൽകിയേനെ എന്നും സുരേഷ് പറഞ്ഞു. മകനും മകളും നൽകിയ ആശയം ഇന്ത്യൻ ഓയിൽ കോർപറേഷനിൽ നിന്നും അനുമതി വാങ്ങിയ ശേഷം നടപ്പാക്കുകയായിരുന്നു എന്ന് സുരേഷ് വ്യക്തമാക്കി.

Also read: ശ്രീജേഷിന് രണ്ട് കോടി; ഒളിമ്പിക്സ് താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Petrol pump offers free petrol and diesel for people with name sreejesh

Next Story
ഡോളർ കടത്ത് കേസ്: അടിയന്തരപ്രമേയ നോട്ടീസ് തള്ളി; പ്രതീകാത്മക സഭ നടത്തി പ്രതിപക്ഷം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express