തിരുവനന്തപുരം: രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം രാജ്യത്തെ ഇന്ധന വില വീണ്ടും കൂട്ടി. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം തിടർച്ചയായി നാല് ദിവസം ഇന്ധന വില കൂട്ടിയിരുന്നു. അതിനു ശേഷം രണ്ട് ദിവസം മാറ്റമില്ലാതെയിരുന്ന വിലയാണ് ഇന്ന് വീണ്ടും കൂട്ടിയത്. ഇതോടെ കേരളത്തിൽ പെട്രോളിന് 26 പൈസയും ഡീസലിന് 35 പൈസയും വർധിച്ചു.
തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് ഇന്ന് 93.51 രൂപയും ഡീസലിന് 88.25 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോളിന് ഇന്ന് 93.73 രൂപയും ഡീസലിന് 86.48 രൂപയുമായി.
ജനുവരി മുതൽ പെട്രോൾ വില കേന്ദ്രം വർധിപ്പിച്ചിരുന്നു. ഫെബ്രുവരി മാസത്തിൽ 16 തവണയാണ് പെട്രോൾ വില വർധിപ്പിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 20 രൂപയുടെ വർധനവാണ് രാജ്യത്ത് ഉണ്ടായത്.
കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ വില വര്‍ധനയില്‍ സ്‌തംഭനമുണ്ടായി. പിന്നീട് മേയ് രണ്ട് വരെ വലിയ മാറ്റങ്ങളില്ലാതെ തുടർന്ന വിലയാണ് തിരഞ്ഞെടുപ്പ് ഫലം വന്ന് കഴിഞ്ഞശേഷം ഇപ്പോൾ തുടർച്ചയായി കൂട്ടിയിരിക്കുന്നത്.