ഇന്ധന വില കുതിക്കുന്നു; തുടർച്ചയായി മൂന്നാം ദിവസവും വില കൂട്ടി

തിരുവനന്തപുരത്ത് പെട്രോൾ വില 94 കടന്നു. 94.10 രൂപയാണ് ഇന്നത്തെ വില

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില കുതിക്കുന്നു. ഈ ആഴ്ച തുടർച്ചയായി മൂന്നാം ദിവസമാണ് ഇന്ധന വില വർധിക്കുന്നത്. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 94 കടന്നു. 94.10 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 93.78 രൂപയുമായി. കൊച്ചിയിൽ പെട്രോളിന് 92.30 രൂപയും ഡീസലിന് 87.20 രൂപയുമാണ് ഇന്നത്തെ വില.

ജനുവരി മുതൽ പെട്രോൾ വില കേന്ദ്രം വർധിപ്പിച്ചിരുന്നു. ഫെബ്രുവരി മാസത്തിൽ 16 തവണയാണ് പെട്രോൾ വില വർധിപ്പിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 20 രൂപയുടെ വർധനവാണ് രാജ്യത്ത് ഉണ്ടായത്.

Read Also: സംസ്ഥാനത്ത് മഴ തുടരും; ഇന്നലെ തലസ്ഥാനം മുങ്ങി, ജില്ലകളിൽ മഞ്ഞ, ഓറഞ്ച് അലർട്ട്

കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ വില വര്‍ധനയില്‍ സ്‌തംഭനമുണ്ടായി. പിന്നീട് മേയ് രണ്ട് വരെ വലിയ മാറ്റങ്ങളില്ലാതെ തുടർന്ന വിലയാണ് തിരഞ്ഞെടുപ്പ് ഫലം വന്ന് കഴിഞ്ഞശേഷം ഇപ്പോൾ തുടർച്ചയായി കൂട്ടിയിരിക്കുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Petrol price hike 3rd consecutive day kerala

Next Story
വാക്സിന്‍ ക്ഷാമത്തില്‍ കമ്പനികള്‍; പ്രതിമാസ ഉത്പാദനം 10 കോടിയായി ഉയര്‍ത്തുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്covishield, covishield vaccine price, covid vaccine price private, price of covishield vaccine today, indian express
The moderation of comments is automated and not cleared manually by malayalam.indianexpress.com